ഏതു തരം കൃഷിരീതി അവലംബിച്ചു, ഉപയോഗിച്ച വളങ്ങള്‍ ഏതെല്ലാം, ഏതു മാസത്തില്‍ വിളവെടുത്തു, ആരാണ് സംസ്‌കരിച്ചത്, ആരാണ് പായ്ക്ക് ചെയ്തത്, വിപണിയില്‍ എത്തിച്ചത് ആര് തുടങ്ങി എല്ലാ വിവരങ്ങളും ശേഖരിച്ച് ഡിജിറ്റല്‍ രൂപത്തിലാക്കി പായ്ക്കറ്റില്‍ ക്യൂആര്‍ കോഡായി നല്‍കും.

തൃശ്ശൂര്‍: ഉത്തരവാദിത്വത്തോടെ ഉത്പാദനം, ഉറപ്പോടെയുള്ള ഉപഭോഗം എന്ന ആശയത്തിലൂന്നിയുള്ള ഡിജിറ്റല്‍ ട്രേസബിലിറ്റി ഭക്ഷ്യോത്പന്നങ്ങളിലേക്ക് നടപ്പാക്കാന്‍ കേരള കാര്‍ഷിക സര്‍വകലാശാല. പൊതുവേ ഓട്ടോമോട്ടീവ്, ഇലക്ട്രോണിക്‌സ്, ഫാര്‍മസ്യൂട്ടിക്കല്‍, പായ്ക്ക് ചെയ്ത ഫുഡ് തുടങ്ങിയവയിലാണ് ഈ സംവിധാനം ഉപയോഗിച്ചിരുന്നത്. സുഗന്ധവ്യഞ്ജനങ്ങള്‍, നവര അരി, കാപ്പി, തേന്‍ തുടങ്ങിയവയിലാണ് കാര്‍ഷിക സര്‍വകലാശാല ആദ്യഘട്ടത്തില്‍ ഇത് നടപ്പാക്കുക. കയറ്റുമതി ലക്ഷ്യമിട്ടുള്ള പദ്ധതിയാണിത്.
ഉത്പാദനാരംഭം മുതല്‍ ഉപഭോക്താവിലെത്തുന്നതുവരെയുള്ള ഓരോ ഘട്ടവും ഉത്പന്നത്തിന്റെ വിവരണത്തില്‍ ഉണ്ടാകും. സാധാരണയായി ഇത് ക്യൂആര്‍കോഡായാണ് ഉള്‍പ്പെടുത്തുക. ഇതേ രീതിയാണ് കാര്‍ഷിക ഉത്പന്നങ്ങളിലും നടപ്പാക്കുക. ഇതുവഴി ഉത്പന്നങ്ങളുെട വിശ്വാസ്യത വര്‍ധിപ്പിക്കാനാകും. അത് വിപണിയിലെ മുന്നേറ്റത്തിന് വഴി തെളിക്കും.
ഉത്പാദകരായ കര്‍ഷകര്‍ക്ക് ഉത്തരവാദിത്വം കൂടുന്നതോടെ ആത്മവിശ്വാസവും വര്‍ധിക്കും. ഗുണമേന്മ ഉറപ്പാക്കുന്നതിനാല്‍ വരുമാനവും കൂടും. കേരളത്തിലെ കാര്‍ഷികോത്പന്നങ്ങള്‍ ഡിജിറ്റല്‍ ട്രേസബിലിറ്റിയില്‍ ഉള്‍പ്പെടുന്നതോടെ കേരള ബ്രാന്‍ഡ് പ്രശസ്തമാകും. കയറ്റുമതി കൂടും. വ്യാപാരവര്‍ധനയുണ്ടാകും.
നവര അരിയുടെ കാര്യമെടുത്താല്‍ കര്‍ഷകന് ഈ വിത്ത് ആരു വിതരണം ചെയ്തു, ഏതു തരം കൃഷിരീതി അവലംബിച്ചു, ഉപയോഗിച്ച വളങ്ങള്‍ ഏതെല്ലാം, ഏതു മാസത്തില്‍ വിളവെടുത്തു, ആരാണ് സംസ്‌കരിച്ചത്, ആരാണ് പായ്ക്ക് ചെയ്തത്, വിപണിയില്‍ എത്തിച്ചത് ആര് തുടങ്ങി എല്ലാ വിവരങ്ങളും ശേഖരിച്ച് ഡിജിറ്റല്‍ രൂപത്തിലാക്കി പായ്ക്കറ്റില്‍ ക്യൂആര്‍ കോഡായി നല്‍കും.
കാര്‍ഷിക സര്‍വകലാശാലയുടെ അഗ്രിബിസിനസ് ഇന്‍കുബേറ്ററാണ് പദ്ധതിക്ക് ചുക്കാന്‍ പിടിക്കുന്നത്. അഗ്രിബിസിനസ് ഇന്‍കുബേറ്റര്‍ മേധാവി ഡോ. കെ.പി. സുധീര്‍, കാര്‍ഷിക മൂല്യവര്‍ധിത ഉത്പന്നങ്ങളുെട കയറ്റുമതി വികസന അതോറിറ്റി (അപേഡ) ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ മാന്‍പ്രകാശ് വിജയ്, കാനഡയിലെ ഗള്‍ഫ് സര്‍വകലാശാലയിലെ പ്രൊഫ. എ. മാണിക്കവാസഗം, കര്‍ഷക പ്രതിനിധികള്‍, സ്റ്റാര്‍ട്ടപ്പുകാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Content Highlights: Kerala Agricultural University implements digital traceability for food products, enhancing trust and market growth for spices, Navara rice, coffee, and honey. Explore responsible production and consumption.
Published: 25 Nov 2025, 08:20 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented