
സുൽത്താൻബത്തേരി: സെയ്ന്റ് മേരീസ് കോളേജിലാദ്യമായി നടത്തിയ ബിരുദദാന സമ്മേളനം ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനംചെയ്തു. വിദ്യാഭ്യാസം അറിവുനേടുന്നതിനപ്പുറം വ്യക്തിയുടെ ജീവിതത്തിൽ സമൂഹത്തോടുള്ള ഉത്തരവാദിത്വവും തിരിച്ചറിവും വളർത്തുന്ന പ്രക്രിയയാണെന്ന് അദ്ദേഹം പറഞ്ഞു.
ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. വി.പി. ജഗതിരാജ് ബിരുദദാന പ്രഭാഷണം നടത്തി. ബിരുദം ഒരു വിദ്യാഭ്യാസഘട്ടത്തിന്റെ പൂർത്തീകരണം മാത്രമല്ല, ജീവിതത്തിലെ പുതിയ സാധ്യതകളിലേക്കും ഉത്തരവാദിത്വങ്ങളിലേക്കുമുള്ള പ്രവേശനമാണെന്ന് അദ്ദേഹം പറഞ്ഞു. കോളേജ് മാനേജരും സുൽത്താൻ ബത്തേരി ഭദ്രാസനാധിപനുമായ ഡോ. ഗീവർഗീസ് മാർ ബർന്നബാസ് മെത്രാപ്പോലീത്ത അനുഗ്രഹപ്രഭാഷണം നടത്തി. വിദ്യാഭ്യാസം അറിവിന്റെയും കഴിവുകളുടെയും വികസനത്തോടൊപ്പം നല്ല വ്യക്തിത്വവും ധാർമികബോധവും സാമൂഹികപ്രതിബദ്ധതയും രൂപപ്പെടുത്തുന്നതാകണമെന്ന് അദ്ദേഹം പറഞ്ഞു.
പ്രിൻസിപ്പൽ ഡോ. ജോർജ് മാത്യു അധ്യക്ഷതവഹിച്ചു. ബത്തേരി നഗരസഭാധ്യക്ഷ റസീന അബ്ദുൾഖാദർ, കോളേജ് റെസിഡന്റ് മാനേജർ ഫാ. ബേബി ജോൺ, കാലിക്കറ്റ് സർവകലാശാല സെനറ്റ് അംഗങ്ങളായ പി.വി. സനൂപ്കുമാർ, സോബിൻ വർഗീസ്, നഗരസഭാംഗം സി.എം. അനിൽ, പി.ടി.എ. വൈസ് പ്രസിഡന്റ് ഡോ. ബ്രജിത് ജോസഫ്, സി.എസ്. ശ്രീജിത്ത് തുടങ്ങിയവർ സംസാരിച്ചു. 303 വിദ്യാർഥികൾക്കാണ് ചടങ്ങിൽ ബിരുദം സമ്മാനിച്ചത്.
Content Highlights: The first graduation ceremony was held at St Marys College in Sultan Bathery, where 303 students received their degrees.
Published: 28 Nov 2026, 10:06 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented