കല്പറ്റ: കേരള വ്യാപാരി-വ്യവസായി ഏകോപനസമിതി കല്പറ്റ യൂണിറ്റിന്റെ കുടുംബസംഗമം ‘ഇമ്പം 2027’-ന്റെ ലോഗോ മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രകാശനംചെയ്തു. പാൽമോറ റിസോർട്ടിൽ 2027 എപ്രിൽ 27-നാണ് കുടുംബസംഗമം നടക്കുക. ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ് ഇ. ഹൈദ്രു, ജനറൽ സെക്രട്ടറി കെ. രഞ്ജിത്, പി.വി. അജിത്, ഷാജി കല്ലടാസ്, സി.എച്ച്. ഷൈജൽ, പി.പി. ഷംസുദ്ദീൻ, ബഷീർ ലുലു എന്നിവർ സംബന്ധിച്ചു.

To advertise here,