അമ്പലവയൽ-കാരാപ്പുഴ പാതയിൽ അപകടക്കെണി
അമ്പലവയൽ : കാലപ്പഴക്കത്താൽ ദ്രവിച്ച, അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണകേന്ദ്രത്തിന്റെ (ആർ.എ.ആർ.എസ്.) ചുറ്റുമതിൽ അപകടക്കെണിയായി.
അമ്പലവയൽ-കാരാപ്പുഴ പാതയിൽ അരക്കിലോമീറ്റർ ഭാഗമാണ് മതിൽ. കഴിഞ്ഞദിവസം പെയ്തമഴയിൽ മതിലിന്റെ ഒരുഭാഗം തകർന്നുവീണു.
സിമന്റ് കട്ടകൊണ്ടുകെട്ടിയ മതിലിന് മൂന്നുപതിറ്റാണ്ടിലേറെ പഴക്കമുണ്ട്. അമ്പലവയൽ പോലീസ് ക്വാർട്ടേഴ്‌സ് മുതൽ മേലേക്കുറ്റിക്കൈത വരെയുള്ള ഭാഗത്ത് പാതയുടെ ഒരുവശം മതിലാണ്. പലഭാഗത്തും വിള്ളൽവീണ നിലയിലാണ്. കഴിഞ്ഞദിവസം പെയ്ത കനത്തമഴയിൽ 20 അടിയോളം ഭാഗം തകർന്നുവീണു. വ്യാപാരവാസകെട്ടിടത്തിനു മുൻവശത്താണ് മതിൽവീണത്.
ആർ.എ.ആർ.എസിന്റെ തോട്ടത്തിലേക്ക് മറിഞ്ഞതിനാൽ അപകടമൊഴിവായി. സ്ഥിരമായി സ്വകാര്യവാഹനങ്ങൾ നിർത്തിയിടുന്ന സ്ഥലത്താണ് സംഭവം. തൊട്ടടുത്ത് ഒരു ഗുമട്ടിക്കടയും പ്രവർത്തിക്കുന്നുണ്ട്. പുതിയ ഹെലിപാഡ് നിർമിക്കുന്നതിന്റെ പരിസരത്താണ് മതിൽവീണത്.
കാരാപ്പുഴയിലേക്കുളള വിനോദസഞ്ചാരികളുൾപ്പടെ കടന്നുപോകുന്ന പ്രധാനപാതയാണിത്. വാഹനങ്ങൾക്കും കാൽനടയാത്രികർക്കും അപകടഭീഷണിയാണ് മതിൽ. വ്യാപാരവാസ കെട്ടിടത്തിന്റെ സമീപത്ത് വലിയ വളവുള്ള ഭാഗത്ത് വിള്ളൽവീണ് കട്ടകൾ ഇളകിമാറിയ നിലയിലാണ്. മതിലിനുമുകളിൽ ഇരുമ്പുകമ്പിയുപയോഗിച്ച് സുരക്ഷാവേലിയും നിർമിച്ചിരുന്നു.
അതും കാലപ്പഴക്കത്താൽ നശിച്ചു. അമ്പലവയലിലെ വിവിധ സ്കൂളുകളിലേക്കുള്ള വിദ്യാർഥികൾ ഉൾപ്പടെ നടന്നുപോകുന്ന പാതയാണിത്. അപകടത്തിനു കാത്തുനിൽക്കാതെ ദ്രവിച്ചുവീഴാറായ മതിൽ പുതുക്കിപ്പണിയണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Published: 06 Nov 2026, 03:49 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented