ഗ്രാമപ്പഞ്ചായത്ത് നിരവധി തവണ നോട്ടീസ് നൽകിയെങ്കിലും പഴയ കെട്ടിടം പൊളിച്ചു മാറ്റിയില്ല, അപകടം ഒഴിവായത് ഭാഗ്യത്തിന്
കല്ലാച്ചി : ടൗണിലെ തിരക്കേറിയ കല്ലാച്ചി നാദാപുരം മെയിൻ റോഡിലെ പഴയകെട്ടിടത്തിന്റെ വരാന്തയുടെ ഭാഗങ്ങൾ അടർന്നുവീണു. വ്യാഴാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് കെട്ടിടത്തിന്റെ മുകൾഭാഗത്ത് നിന്നുള്ള ഇഷ്ടികകൾ താഴേക്ക് പതിച്ചത്. റോഡിൽ വാഹനങ്ങളും കാൽനട യാത്രക്കാരുമില്ലാത്തതിനാൽ ദുരന്തം ഒഴിവായി.
കല്ലാച്ചി ടൗണിലെ പഴയ എസ്.ബി.ഐ. ബാങ്ക് പ്രവർത്തിച്ചിരുന്ന കെട്ടിടമാണ് ഏറെ അപകടനിലയിലുള്ളത്. കെട്ടിടം പൊളിച്ചുമാറ്റാൻ പലതവണ ഗ്രാമപ്പഞ്ചായത്ത് കെട്ടിട ഉടമകൾക്ക് നോട്ടീസ് നൽകിയെങ്കിലും കെട്ടിട ഉടമകൾ തയ്യാറായിട്ടില്ല. കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കട ഉടമകൾ കെട്ടിടംപൊളിക്കുന്നതിന് തടസ്സം സ്യഷ്ടിക്കുന്നുവെന്നാണ് ഉടമയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളുടെ വിശദീകരണം.
വരാന്തയുടെ ഭാഗങ്ങൾ അടർന്നുവീണതോടെ അപകടനിലയിലുള്ള കെട്ടിടം ഉടൻ പൊളിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് നാദാപുരം ഗ്രാമപ്പഞ്ചായത്ത് ഉടമകൾക്ക് വീണ്ടും നോട്ടീസ് നൽകിയിട്ടുണ്ട്. ഗ്രാമപ്പഞ്ചായത്തിന്റെ നോട്ടീസ് അപകടനിലയിലുള്ള കെട്ടിടത്തിലും പതിച്ചിട്ടുണ്ട്.
Published: 06 Nov 2026, 03:34 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented