കല്പറ്റ : പഴയ ബസ്‌സ്റ്റാൻഡിൽ കക്കൂസ് മാലിന്യവും മലിനജലവും പരന്നൊഴുകുന്നതിൽ പ്രതിഷേധവുമായി നാട്ടുകാരും ഓട്ടോറിക്ഷ തൊഴിലാളികളും. രൂക്ഷമായ ദുർഗന്ധംതടയാൻ യാത്രക്കാർക്ക് മൂക്കിൽ വെക്കാൻ പഞ്ഞി വിതരണംചെയ്തായിരുന്നു പ്രതിഷേധം.

To advertise here,

വ്യാഴാഴ്ച വൈകീട്ട് ആറുമണിയോടെയായിരുന്നു പ്രതിഷേധം. കക്കൂസ് മാലിന്യം റോഡിലേക്ക് ഒഴുകുന്നത് യാത്രക്കാരെയും ബസ് ത്തൊഴിലാളികളെയും നാട്ടുകാരെയും ദുരിതത്തിലാക്കുകയാണ്. എന്നാൽ കൃത്യമായ അറ്റകുറ്റപ്പണികൾ നടത്താത്തതാണ് മലിനജലം പുറത്തേക്കൊഴുകാൻ കാരണമെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. പ്രശ്നത്തിന് അടിയന്തരപരിഹാരം കാണണമെന്നും പ്രതിഷേധക്കാർ പറഞ്ഞു. ലെനിൻ സ്റ്റാൻ ജേക്കബ്, അനസ്, നാസർ, സി.പി. റിയാസ്, മുഹമ്മദലി, ബിജു, ജിജി രാജ്, റസാഖ് തുടങ്ങിയവർ നേതൃത്വംനൽകി.