മാനന്തവാടി : കാർ പുഴയിലേക്ക് മറിഞ്ഞ് അപകടത്തിൽപ്പെട്ടയാളെ രക്ഷപ്പെടുത്തിയ യുവാക്കൾക്ക് എടവക പഞ്ചായത്തിന്റെ ആദരം. അപകടത്തിൽപ്പെട്ട അജിനസിനെ രക്ഷപ്പെടുത്തിയ സ്വാതി കൃഷ്ണൻ, ശരൺ രാകേഷ്, ജിഷ്ണു പ്രകാശ്, പി.എസ്. ആദർശ്, ആൽബിൻ പ്രകാശ് എന്നിവരെയാണ് ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി ആദരിച്ചത്.

To advertise here,

പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ സുധാകരൻ, വൈസ് പ്രസിഡന്റ് മുസ്തഫ തയുള്ളതിൽ, ചെയർമാൻമാരായ വിനോദ് തോട്ടത്തിൽ, ലീലാ ബാലൻ, സുബൈദ തോക്കൻ, മെമ്പർ കെ. മുരളീധരൻ, പഞ്ചായത്ത് സെക്രട്ടറി, സ്റ്റാഫ് അംഗങ്ങൾ എന്നിവർ ചേർന്ന് ഉപഹാരം കൈമാറി. ഓഗസ്റ്റ് 19-നായിരുന്നു അപകടം. എടവക പഞ്ചായത്തിലെ അഗ്രഹാരം, കാക്കഞ്ചേരി പ്രദേശങ്ങളിലുള്ളവരാണ് ആദരം ഏറ്റുവാങ്ങിയവർ.