ഴിഞ്ഞ കുറച്ചു ദിവസമായി സമൂഹമാധ്യമത്തിലെങ്ങും റാസ്പുടിൻ തരം​ഗമാണ്. തൃശ്ശൂർ മെഡിക്കൽ കോളേജ് വിദ്യാർഥികളായ നവീൻ റസാഖും ജാനകി ഓംകുമാറും ചേർന്ന് റാസ്പുടിന്റെ താളത്തിലൊരുക്കിയ നൃത്തച്ചുവടുകൾ ദേശീയതലത്തിൽ വരെ വൈറലായി. ഇതിനിടെ ജാനകിയുടേയും നവീന്റെയും പേരുകളിൽ നിന്ന് വീഡിയോക്ക് മതത്തിന്റെ മാനം നൽകിയവരുമുണ്ട്. തുടർന്ന് നിരവധി പേരാണ് ജാനകിക്കും നവീനും ഐക്യദാർഢ്യം പ്രകടിപ്പിച്ച് റാസ്പുടിൻ ഡാൻസ് ചലഞ്ച് ഏറ്റെടുത്തത്. റാസ്പുടിൻ വീണ്ടും തരം​ഗമായ സ്ഥിതിക്ക് അൽപം ചരിത്രം ചികയാം. ബോണി എം എന്ന സം​ഗീത ​ഗ്രൂപ്പിൽ നിന്ന് പിറവിയെടുത്ത റാ റാ റാസ്പുടിൻ എന്ന ​ഗാനത്തിന് പിന്നിൽ വലിയൊരു ചരിത്രം കൂടിയുണ്ട്. സാർ ചക്രവർത്തി നിക്കോളാസ് രണ്ടാമന്റെ കാലത്ത് സോവിയറ്റ് യൂണിയനിൽ ജീവിച്ച ഗ്രിഗോറി റാസ്പുട്ടിന്റെ സംഭവബഹുലമായ ജീവിതത്തിന്റെ ആവിഷ്കാരമാണ് റാസ്പുടിൻ.