കഴിഞ്ഞ കുറച്ചു ദിവസമായി സമൂഹമാധ്യമത്തിലെങ്ങും റാസ്പുടിൻ തരംഗമാണ്. തൃശ്ശൂർ മെഡിക്കൽ കോളേജ് വിദ്യാർഥികളായ നവീൻ റസാഖും ജാനകി ഓംകുമാറും ചേർന്ന് റാസ്പുടിന്റെ താളത്തിലൊരുക്കിയ നൃത്തച്ചുവടുകൾ ദേശീയതലത്തിൽ വരെ വൈറലായി. ഇതിനിടെ ജാനകിയുടേയും നവീന്റെയും പേരുകളിൽ നിന്ന് വീഡിയോക്ക് മതത്തിന്റെ മാനം നൽകിയവരുമുണ്ട്. തുടർന്ന് നിരവധി പേരാണ് ജാനകിക്കും നവീനും ഐക്യദാർഢ്യം പ്രകടിപ്പിച്ച് റാസ്പുടിൻ ഡാൻസ് ചലഞ്ച് ഏറ്റെടുത്തത്. റാസ്പുടിൻ വീണ്ടും തരംഗമായ സ്ഥിതിക്ക് അൽപം ചരിത്രം ചികയാം. ബോണി എം എന്ന സംഗീത ഗ്രൂപ്പിൽ നിന്ന് പിറവിയെടുത്ത റാ റാ റാസ്പുടിൻ എന്ന ഗാനത്തിന് പിന്നിൽ വലിയൊരു ചരിത്രം കൂടിയുണ്ട്. സാർ ചക്രവർത്തി നിക്കോളാസ് രണ്ടാമന്റെ കാലത്ത് സോവിയറ്റ് യൂണിയനിൽ ജീവിച്ച ഗ്രിഗോറി റാസ്പുട്ടിന്റെ സംഭവബഹുലമായ ജീവിതത്തിന്റെ ആവിഷ്കാരമാണ് റാസ്പുടിൻ.
Published: 13 Apr 2021, 05:01 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented