നൂറ്റാണ്ടിന്റെ ചരിത്രമുള്ള നാടുവാഴിക്കാലത്ത് വലിയ ഉദ്യോഗങ്ങളില്‍ യൂറോപ്യന്‍മാരായിരുന്നു. അവര്‍ക്കായി നഗരത്തില്‍ പലയിടത്തും മനോഹര മന്ദിരങ്ങളുയര്‍ന്നു. ഇന്നിവിടുത്തെ താമസക്കാരായ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും തലവേദനയുണ്ടാക്കുന്നത് പ്രതിപക്ഷമല്ല മരപ്പട്ടികളാണ്. സംരക്ഷിത ജീവി എന്ന 'പ്രോട്ടോക്കോളിന്റെ' പിന്തുണയോടെ മരപ്പട്ടികള്‍ മുഖ്യമന്ത്രിയെ പോലും കൂസാതെ വിഹരിക്കുകയാണ്. തൈക്കാട് ഹൗസ്, മന്‍മോഹന്‍ ബംഗ്ലാവ്, അജന്ത, കവടിയാര്‍ ഹൗസ്... മന്ത്രിമന്ദിരങ്ങള്‍ക്കു പുറമേ പഴയ ഗസ്റ്റ്ഹൗസ് കെട്ടിടങ്ങളുടെ അവസ്ഥയും ഇതാണെന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. കോടികള്‍ മുടക്കി മോടിപിടിപ്പിക്കലും അറ്റകുറ്റ പണികളുമൊക്കെ മുറയ്ക്ക് നടക്കാറുണ്ടെങ്കിലും, മന്ത്രിസഭകള്‍ മാറിമാറി വരാറുണ്ടെങ്കിലും മുറയ്ക്ക് പെറ്റുവളരുന്ന മരപ്പട്ടികള്‍ ഇന്നും മച്ചിന്‍പുറങ്ങളില്‍ വാഴുന്നു.

To advertise here,