പ്രതിരോധമല്ല, ആക്രമണമാണ് ഫുട്ബോളിന്റെ യഥാർത്ഥ സൗന്ദര്യം എന്ന് ഒരിക്കൽ കൂടി അടിവരയിടുന്ന പ്രകടനമായിരുന്നു സ്പെയിൻ കാഴ്ചവെച്ചത്. ഓസ്ട്രിയയുടെ കടുത്ത പ്രതിരോധത്തെയും 'ഗഗൻ പ്രസ്സിങ്' എന്ന തന്ത്രത്തെയും തകർത്തെറിഞ്ഞ്, എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് സ്പെയിൻ ആധികാരിക വിജയം സ്വന്തമാക്കി. ഈ വിജയത്തോടെ സ്പെയിൻ പ്രീ ക്വാർട്ടറിലേക്ക് യോഗ്യത നേടിയിരിക്കുകയാണ്.

To advertise here,