'വിരമിക്കലിനെ കുറിച്ച് ചിന്തിച്ചിരുന്നു, എപ്പോഴും ചിന്തിക്കാറുണ്ട്. പോർച്ചുഗൽ ജനത ഇപ്പോഴും തന്നെ ആശ്രയിക്കുന്നുണ്ട്. അതിനാൽ ടീമിൽ തുടർന്നും കളിക്കും.' - ഉയർന്നുവന്ന എല്ലാ അഭ്യൂഹങ്ങൾക്കും ചോദ്യങ്ങൾക്കുമായി പോർച്ചുഗൽ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇങ്ങനെ പറഞ്ഞുവെക്കുന്നു. പോർച്ചുഗീസ് കുപ്പായവുമണിഞ്ഞ് പോരാടാൻ തന്നെ സിആർ7 തീരുമാനിക്കുന്നു. കിരീടങ്ങളും റെക്കോഡുകളും മോഹിപ്പിക്കുന്നതുകൊണ്ടാണോ എന്നറിയില്ല. എന്തായാലും നയം വ്യക്തമാണ്. 41 ലും മൈതാനങ്ങളിൽ അയാളുണ്ടാകും. അവസാനസെക്കൻഡും കഴിഞ്ഞ് വിസിൽ മുഴങ്ങാതെ ജയം ആഘോഷിക്കരുതെന്ന് എതിരാളികൾക്കുള്ള മുന്നറിയിപ്പ് കൂടിയാണത്.

To advertise here,