കുന്നത്തുമലയുടെ മുകളില്‍, നിബിഡമായ പശ്ചിമഘട്ട വനഭൂമിയും അതിനുമപ്പുറം മങ്ങിത്തെളിയുന്ന അഗസ്ത്യകൂടവും കാണാം. താഴെ നെയ്യാര്‍ ജലാശയം പരന്നുകിടക്കുന്നു. കിലോമീറ്ററുകളോളം ദൂരത്തില്‍ ശാഖോപശാഖകളായി നീളുന്ന ജലാശയത്തില്‍ നിറയെ ചെറുതുരുത്തുകള്‍. മറുവശത്ത്, താഴ്‌വരയ്ക്കപ്പുറം മൂന്നു ശിഖരങ്ങളുള്ള മല കാണാം. അതിലൊന്നാണ് തെക്കന്‍ കുരിശുമല എന്നുപേരുള്ള പ്രശസ്തമായ ക്രൈസ്തവ തീര്‍ത്ഥാടനകേന്ദ്രം. അതിനുമപ്പുറം പശ്ചിമഘട്ടത്തിലെ തമിഴ്‌നാടന്‍ മലനിരകളാണ്.


തിരുവനന്തപുരം ജില്ലയില്‍ അമ്പൂരിക്കടുത്താണ് കന്നിത്തൂണ്‍മൂട് മല. അമ്പൂരിയില്‍ നിന്ന്  തമിഴ്‌നാട് അതിര്‍ത്തിയിലൂടെ ആറുകാണിയിലെത്തി വേണം മലകയറ്റം തുടങ്ങാന്‍. വര്‍ഷത്തിലൊരിക്കല്‍ ശിവരാത്രി ദിനം മാത്രമേ മുകളിലേക്ക് പ്രവേശനമുള്ളു.  കന്നിത്തൂണ്‍മൂട് ദേവസ്ഥാനത്തെ ദേവദര്‍ശനവും പ്രസാദവിതരണവും രസകരമായ കാഴ്ചകള്‍തന്നെ.  

To advertise here,