സ്‌പെയിനിലെ ദേവശില്‍പിയാണ് ആന്റോണിയോ ഗൗഡി. അദ്ദേഹം രൂപകല്പന ചെയ്ത നിര്‍മിതികള്‍ക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍ കറ്റാലന്‍ സംസ്‌കാരവും ജീവിതവും ഇതള്‍വിരിയുന്നു.
Text: CIBI MATHEW
കാറ്റലോണിയയിലെ സഗ്രഡ ഫാമിലിയയുടെ മുന്നില്‍, വിസ്മയം നിറഞ്ഞ മിഴികളുമായി നില്‍ക്കുകയായിരുന്നു ഞാന്‍. നൂറ്റാണ്ടുകള്‍ അതിജീവിച്ച മഹാനിര്‍മിതിയാണ് മുന്നില്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പേ തുടങ്ങി ഇന്നും നിര്‍മ്മാണം നടക്കുന്ന ദേവാലയം. ചിതല്‍പ്പുറ്റുകളില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ടാണോ ഈ പള്ളി പണിതതെന്ന് ഒരുവേള സംശയംതോന്നാം. അത്രയും വിഭ്രമാത്മക ശൈലിയിലാണ് നിര്‍മാണം.
താമസിച്ചിരുന്ന ഹോട്ടലില്‍ നിന്ന് രാവിലെ ഇറങ്ങിയതാണ്. സഗ്രഡ ഫാമിലിയയിലേക്ക് രണ്ട് കിലോമീറ്റര്‍ ദൂരമുണ്ട്. മരങ്ങളും ചെടികളും അതിരിടുന്ന സുന്ദരമായ നടപ്പാതയിലൂടെ തണുത്ത കാറ്റേറ്റ് നടന്നു. നഗരാസൂത്രണത്തിന്റെ ഏറ്റവും സുന്ദരമായ ഉദാഹരണമാണ് ബാഴ്‌സലോണ. അവിടത്തെ കാറ്റലോണിയ മേഖലയിലാണ് സഗ്രഡ ഫാമിലിയ. പള്ളിയുടെ ഗോപുരങ്ങള്‍ ദൂരെ നിന്നു തന്നെ കണ്ടു. ഒരേ സമയം നിഗൂഢവും അത്ര തന്നെ സരളവും എന്ന് തോന്നിപ്പിക്കുന്ന മാന്ത്രിക നിര്‍മ്മിതി. അതിന് പിറകിലെ കൈകളാകട്ടെ, ആന്റോണി ഗൗഡി എന്ന ശില്‍പിയുടേതും.
സ്പാനിഷ് ജനതയുടെ വീരനായകനാണ് ആന്റോണി ഗൗഡി. ദേവശില്‍പി എന്നു പറയാം. ബാഴ്‌സലോണയിലുടനീളം വ്യത്യസ്തവും സങ്കീര്‍ണ്ണവുമായ നിര്‍മിതികള്‍ തീര്‍ത്തു അദ്ദേഹം. 1882-ലാണ് സഗ്രഡ ഫാമിലിയയുടെ നിര്‍മാണം തുടങ്ങിയത്. അടുത്തവര്‍ഷം ഗൗഡി പണികളുടെ നേതൃത്വം ഏറ്റെടുത്തു. നിയോഗോഥിക് ശൈലിയില്‍ മാറ്റങ്ങള്‍ വരുത്തി. പാരമ്പര്യേതര രൂപകല്‍പ്പന തിരഞ്ഞെടുത്തു. പലഭാഗത്തുനിന്നും എതിര്‍പ്പുകള്‍ ഉണ്ടായി. എങ്കിലും ഗൗഡി മുന്നോട്ടു പോയി.
Content Highlights: antonio gowdy catalonia architecture
Published: 09 Jan 2025, 10:14 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented