ഇന്ന് ലോക സമുദ്രദിനം. ഭൂമി അറിയപ്പെടുന്നത് നീലഗ്രഹമെന്ന പേരിലാണ്. ജീവന്റെ നിലനില്‍പ്പിനെ തന്നെ നിര്‍ണയിക്കുന്നത് ജലത്തിന്റെ സാന്നിധ്യമാണ്. ഭൂമിയെ മറ്റു ഗ്രഹങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നതും അതില്‍ നിറഞ്ഞു നില്‍ക്കുന്ന ജലമാണ്. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല ദൗതിക സമുദ്രശാസ്ത്ര പഠന വിഭാഗം മേധാവി ഡോ. ആര്‍ സജീവ് ലോക സമുദ്രദിനത്തില്‍ സമുദ്രങ്ങളെക്കുറിച്ച് സംസാരിക്കുന്നു.