'ദേശീയപാതയ്ക്കായി മുറിച്ച മരങ്ങള്‍ക്ക് പകരം എത്ര തൈ കേരളം നട്ടു?'
പരിസ്ഥിതിയാണ് ടി.പി. പത്മനാഭന്‍ മാഷിന്റെ പ്രാണന്‍. നമ്മളുണ്ണുന്ന അന്നത്തിനും കുടിക്കുന്ന ജലത്തിനും ശ്വസിക്കുന്ന വായുവിനും വേണ്ടിയുള്ള ജീവിതസമരങ്ങളാണ് അതിന്റെ ഉയിര്. തീക്ഷ്ണമായ ഈ അനുഭവങ്ങളില്‍ നിന്ന് നീറ്റിയെടുത്ത സ്വജീവിതം കൊണ്ട് മാഷ് പകര്‍ന്നുനല്‍കിയ പാഠങ്ങളേറെയും നമ്മള്‍ അധിവസിക്കുന്ന പരിസ്ഥിതിയെക്കുറിച്ചാണ്. സൈലന്റ് വാലിയെ സംരക്ഷിക്കാന്‍, മാടായിപ്പാറയിലെ ഖനനത്തിന് തടയിടാന്‍.... കാടിനുമേല്‍ എപ്പോഴെല്ലാം കോടാലിക്കൈ ഉയര്‍ന്നുവോ, മണ്ണിലേയ്ക്ക് യന്ത്രക്കൈകള്‍ എപ്പോഴൊക്കെ ആഴ്ന്നിറങ്ങിയോ അപ്പോഴെല്ലാം കവചം തീര്‍ത്ത് മുന്നിലുണ്ടായിരുന്നു മാഷ്.പയ്യന്നൂരിലെ പരിസ്ഥിതി സംഘടനയായ സീക്കിന്റെ ഡയറക്ടര്‍ കൂടിയായ പത്മനാഭന്‍ മാഷിന് പരിസ്ഥിതിയെക്കുറിച്ച് ഇനിയും പറയാന്‍ ഏറെയുണ്ട്.
Inshorts| Learn about TP Padmanabhan`s lifelong fight for environmental protection in Kerala, India.
Content Highlights: T.P. Padmanabhan: A Lifetime Dedicated to Environmental Conservation in Kerala
Published: 05 Jun 2025, 04:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented