ചെറുപ്പം മുതല്‍ ഡ്രൈവറാവാനായിരുന്നു അജീഷ് സ്വപ്നം കണ്ടിരുന്നത്. പണച്ചെലവില്ലാത്ത നാടും നാട്ടാരെയും കണ്ടുള്ള ജീവിതം അത്രമേല്‍ അജീഷിനെ ത്രസിപ്പിച്ചു. അതിനപ്പുറമുള്ള ജീവിതം സ്വപ്‌നം കാണാന്‍ പറഞ്ഞുകൊടുക്കാനുള്ള അറിവ് കൂലിപണിക്കാരായ മാതാപിതാക്കള്‍ക്കുണ്ടായിരുന്നില്ല. പിന്നാക്ക സാമൂഹിക സാഹചര്യത്തില്‍ വളര്‍ന്ന അജീഷ് സര്‍ക്കാര്‍ സര്‍വീസിലും ഡ്രൈവറാവാന്‍ അവസരമുണ്ടെന്ന് മനസിലാക്കി. പിന്നീട് അതിനായി ശ്രമം. കോച്ചിങ്ങിന് പോയാല്‍ കുടുംബം പട്ടിണിയാവുമെന്നതുകൊണ്ട് കിട്ടിയ ഡ്രൈവര്‍ പണിക്കെല്ലാം പോയി. തന്റെ 35ാം വയസില്‍ ഹെവി വെഹിക്കിള്‍ ഡ്രൈവര്‍ പരീക്ഷയില്‍ രണ്ടാം റാങ്ക് ഉള്‍പ്പെടെ നിരവധി ഡ്രൈവര്‍ തസ്തികയില്‍ അജീഷ് ഇടം നേടി

To advertise here,

ദിവസേനയുള്ള പത്രം വായനയും എല്ലാ ആഴ്ച്ചയും തൊഴില്‍വാര്‍ത്തയിലെ ചോദ്യങ്ങള്‍ പരിശീലിച്ചതുമാണ് തന്റെ വിജയരഹസ്യമെന്ന് അജീഷ് പറയുന്നു. നിലവില്‍ മോട്ടാര്‍ വാഹനവകുപ്പില്‍ ഡ്രൈവറായി ജോലി ചെയ്യുകയാണ് അജീഷ്.