ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപ്ലവത്തിന്റെ പതാകവാഹകരാണ് ടാറ്റ മോട്ടോഴ്സ്. മൂന്ന് ഇലക്ട്രിക് കാറുകള്‍ നിരത്തുകളില്‍ എത്തിച്ച് ഇലക്ട്രിക് വാഹന വിപണിയില്‍ ഒന്നാമതെത്തിയ ടാറ്റ മോട്ടോഴ്സ്, ആദ്യ ഇലക്ട്രിക് മോഡലായ നെക്സോണ്‍ ഇ.വിയുടെ പുതിയ പതിപ്പ് എത്തിച്ചിരിക്കുകയാണ്. കൃത്യമായ ഇലക്ട്രിക് വാഹന ഐഡന്റിറ്റിയോടെയാണ് ഇത്തവണ നെക്സോണ്‍ എത്തുന്നത് എന്നതാണ് പ്രധാന സവിശേഷത.

To advertise here,

ഐസ് എന്‍ജിന്‍ മോഡലിനോളം ഫീച്ചറുകളും ഒരുപടി കടുന്നുള്ള സൗന്ദര്യവും പെര്‍ഫോമെന്‍സുമായാണ് നെക്സോണ്‍ ഇ.വിയുടെ രണ്ടാം വരവ്. എതിരാളികളെക്കാള്‍ റേഞ്ചും സെഗ്മെന്റില്‍ പോലും ആരേയും പിന്നിലാക്കുന്ന പുതുതലമുറ ഫീച്ചറുകളുമായി എത്തിയിരിക്കുന്ന നെക്സോണിന്റെ പുതിയ പതിപ്പിനെ ഓടിച്ച് അറിഞ്ഞപ്പോള്‍...