ഉരുളിനൊപ്പം 33 കുട്ടികളെ നഷ്ടമായ സ്‌കൂൾ; വെള്ളാർമലയുടെ അതിജീവന കഥ | Vellarmala School
ഇരച്ചെത്തിയ കൂറ്റൻ മരങ്ങളും പാറക്കല്ലുകളും തകർത്തെറിഞ്ഞ വെള്ളാർമല സ്‌കൂൾ ഇന്നൊരു ദുരന്ത സ്മാരകമാണ്. ചൂരൽമലക്കാരുടെ കണ്ണീർനനവ് പടർന്ന ആ സ്‌കൂൾ പക്ഷേ അതിജീവനത്തിന്റെ പാതയിലാണിന്ന്. ബിൽഡേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സഹായത്തോടെ മേപ്പാടി സ്‌കൂൾ ചുറ്റുവളപ്പിൽ അവർക്കായി പുതിയ കെട്ടിടം ഉയർന്നു, ക്ലാസ് മുറികൾ സജ്ജമായി. പഴയതിന് പകരംവെക്കാൻ മറ്റൊന്നിനുമാകില്ലെങ്കിലും ഉരുൾദുരന്തം ഒരാണ്ട് പിന്നിടുമ്പോൾ പുതിയ സ്‌കൂൾ അന്തരീക്ഷത്തിൽ കുട്ടികൾ സന്തോഷത്തിലാണ്. കെട്ടകാലത്തെ നടുക്കുന്ന ഓർമകൾ അവർ മറന്നിരിക്കുന്നു. സമാനതകളില്ലാത്ത ദുരന്തത്തെ അതിജീവിച്ച് ഒരു നാടിന്റെ സ്വപ്‌നമായി നിലകൊള്ളുകയാണ് അവർ.
വെള്ളാർമലയിലെ കുട്ടികൾ കഴിഞ്ഞ സംസ്ഥാന സ്‌കൂൾ കലോത്സവ ഉദ്ഘാടന വേദിയിൽ നൃത്തം ചെയ്തു. നാടക വേദിയിൽ നിറഞ്ഞ കയ്യടി വാങ്ങി. എസ്എസ്എൽസി പരീക്ഷയിൽ 100 ശതമാനം വിജയം കൊയ്തു. ഇങ്ങനെ കലാ-ശാസ്ത്ര-കായിക രംഗത്തെല്ലാം മികവാർന്ന നേട്ടങ്ങളിലേക്ക് സ്‌കൂൾ കുതിച്ചു. അങ്ങനെയൊരു ഉയിർത്തെഴുന്നേൽപ്പിലേക്ക് കുട്ടികളെ മാനസ്സികമായി സജ്ജമാക്കിയത് വലിയ വെല്ലുവിളികൾ അതിജീവിച്ചാണെന്ന് പറയുകയാണ് സ്‌കൂളിലെ അധ്യാപകരായ ഉണ്ണിക്കൃഷ്ണനും അജ്മലും. പക്ഷേ സ്ഥലപരിമിതി ഉൾപ്പെടെയുള്ള ബുദ്ധിമുട്ടുകൾ ഇപ്പോഴും സ്‌കൂളിനുണ്ട്. പുതിയൊരിടത്ത് സർക്കാർ പ്രഖ്യാപിച്ച സ്‌കൂൾ കെട്ടിടം യാഥാർഥ്യമായാൽ മാത്രമേ അത്തരം പ്രശ്‌നങ്ങൾക്കെല്ലാം ശാശ്വതമായ പരിഹാരം കണ്ടെത്താൻ സാധിക്കു.
Content Highlights: survival story of vellarmala school
Published: 26 Jul 2025, 04:30 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented