കാരി ബാഗുകള്‍ പൊതുവേ പ്ലാസ്റ്റിക്‌നിര്‍മിതമാണ്. മാര്‍ക്കറ്റില്‍ ഈയിടെയായി പ്ലാസ്റ്റിക്കിന് പകരം മറ്റ് പല വസ്തുക്കള്‍ കൊണ്ട് നിര്‍മിച്ച ബാഗുകളും ലഭ്യമാണ്. എന്നാല്‍ വളരെ വ്യത്യസ്തമായി ചോളത്തില്‍ നിന്നും കാരി ബാഗുകള്‍ നിര്‍മിക്കാനാകുമെങ്കിലോ? വയനാട് നടവയലിലുള്ള നീരജ് ഡേവിസാണ് ഇതിന് നേതൃത്വം നല്‍കുന്നത്.

To advertise here,

എളുപ്പത്തില്‍ മണ്ണില്‍ അലിയുമെന്നതാണ് ചോളം കൊണ്ടുണ്ടാക്കിയ ബാഗുകളുടെ പ്രത്യേകത. കത്തിച്ചുകഴിഞ്ഞാല്‍ ഇവ ചാരമായിമാറുകയും ചെയ്യും. "മരം മുറിച്ച് പേപ്പര്‍ കാരിബാഗുകള്‍ ഉണ്ടാക്കുന്നത് പ്രകൃതിസൗഹൃദമല്ലല്ലോ. ഇതുപോലുള്ള പ്രകൃതിയോടിണങ്ങിയ വസ്തുക്കള്‍ എന്തുകൊണ്ട് നമുക്ക് ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കിക്കൂടാ? "- നീരജ് ചോദിക്കുന്നു