ഇന്ന് തൃപ്പൂണിത്തുറയിലെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം നൃത്തം പഠിക്കാനുള്ള ഇടമാണ് രത്‌നമ്മ ടീച്ചറുടെ സൗപര്‍ണിക ഡാന്‍സ് സ്‌കൂള്‍. പ്രായം 80 കഴിഞ്ഞെങ്കിലും നൃത്തത്തിനോടുള്ള രത്‌നമ്മ ടീച്ചറുടെ ഇഷ്ടത്തെക്കുറിച്ച് ചോദിച്ചാല്‍ മധുരപ്പതിനേഴിലെത്തും. ഒരിക്കല്‍ കാന്‍സര്‍ വന്ന് ടീച്ചറെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നൃത്തം ചവിട്ടി ജീവിതം തിരികെ പിടിക്കുകയായിരുന്നു.

To advertise here,

പ്രായത്തിനോ ശാരീരിക അവശതകള്‍ക്കോ മാനസിക പ്രയാസങ്ങള്‍ക്കോ ടീച്ചറെ നൃത്തത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ കഴിഞ്ഞില്ല. പിന്നാലെയാണ് കാന്‍സര്‍ എന്ന മഹാരോഗം പിടികൂടിയത്. പക്ഷേ, നൃത്തത്തോടുള്ള ടീച്ചറുടെ പ്രണയത്തിന് മുന്നില്‍ തോറ്റ് പിന്മാറുപകയായിരുന്നു കാന്‍സര്‍ പോലും. ശാരീരിക അവശതകള്‍ കൂടിയപ്പോള്‍ ഡാന്‍സ് പഠിപ്പിക്കാന്‍ മറ്റൊരു ടീച്ചറെക്കൂടി ചുമതലപ്പെടുത്തി. എന്നിരുന്നാലും ടീച്ചര്‍ക്ക് പ്രിയപ്പെട്ട കുട്ടികളേയും അവര്‍ക്ക് ടീച്ചറേയും കാണാതിരിക്കാനാകില്ല.