കൊല്‍ക്കത്ത: സാമൂഹിക മാധ്യമത്തില്‍ അപകീര്‍ത്തി പരാമര്‍ശം നടത്തിയതില്‍ പോലീസില്‍ പരാതി നല്കി ഒഡീസി നര്‍ത്തകിയും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുടെ ഭാര്യയുമായ ഡോണ ഗാംഗുലി. ഠാക്കൂര്‍പുക്കൂര്‍ പോലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. സംഭവത്തില്‍ പ്രതികള്‍ക്കായി പോലീസ് അന്വേഷണമാരംഭിച്ചു.
കൊല്‍ക്കത്ത ഫിലിം ഫെസ്റ്റിവലിലെ ഡോണ ഗാംഗുലിയുടെ നൃത്തപ്രകടനവുമായി ബന്ധപ്പെട്ടാണ് ഫെയ്സ്ബുക്ക് പേജില്‍ അധിക്ഷേപകരമായ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത്. ഇതിനു പിന്നിലുള്ളവരെ പിടികൂടണമെന്നാവശ്യപ്പെട്ടാണ് പരാതി. ശരീരാധിക്ഷേപം നടത്തിയെന്നും സല്‍പ്പേരിന് കളങ്കമുണ്ടാക്കിയെന്നുമാണ് ബുധനാഴ്ച നല്കിയ പരാതിയിലുള്ളത്. ഇവയുടെ സ്ക്രീന്‍ഷോട്ടുകളും പോലീസിന് കൈമാറിയിട്ടുണ്ട്.
അധിക്ഷേപ പോസ്റ്റുകള്‍ക്ക് പിന്നിലുള്ളവരെ തിരിച്ചറിയാനുള്ള ശ്രമം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു. കുറ്റവാളികളെ കണ്ടെത്താനായി പോസ്റ്റുകളും അനുബന്ധ മൊബൈല്‍ നമ്പറും പിന്തുടരുകയാണെന്നും പോലീസ് വ്യക്തമാക്കുന്നു.
Published: 29 Nov 2025, 09:55 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented