തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ തന്നെ ഓരോ പാർട്ടിക്കാരും ചുമരുകൾ ബുക്ക് ചെയ്താണ് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നത്. പ്രചാരണങ്ങൾ വ്യത്യസ്തമാക്കാനായി ഓരോ പാർട്ടിക്കാരും ശ്രമിക്കുമ്പോൾ ഇത്തവണ പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടിക്ക് ചുമരെഴുതുന്നത് റോബോട്ടാണ്. 'ചുവർബോട്ട്' എന്ന റോബോട്ടാണ് സാങ്കേതികവിദ്യയുടെ സഹായത്തോടെ പുത്തൻ ചുമരെഴുത്ത് നടത്തുന്നത്. കേരള സ്റ്റാർട്ടപ്പ് മിഷനുകീഴിൽ പാലക്കാട് ആസ്ഥാനമായ ടെവാനോവ ടെക്ട്രേഡ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് 'ചുവർബോട്ട്' വികസിപ്പിച്ചെടുത്തത്. പരീക്ഷണാടിസ്ഥാനത്തിൽ യു.ഡി.എഫ്. സ്ഥാനാർഥി രമേഷ് പിഷാരടിക്കായി കൊടുന്തിരപ്പുള്ളിയിൽ ചുമരെഴുത്ത് ആരംഭിച്ച 'ചുവർബോട്ട്' കാഴ്ചക്കാരെയും അതിശയപ്പിക്കുകയാണ്. സി.എൻ.സി. വാൾ സ്പ്രേ പ്രിന്റിങ് നടത്തുന്ന റോബോട്ട്, കംപ്യൂട്ടറൈസ്ഡ് ന്യൂമറിക്കൽ കൺട്രോൾ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്.

To advertise here,