സി.എൻ.ജിക്ക് (കംപ്രസ്ഡ് നാച്ച്വറൽ ഗ്യാസ്) വില കൂടില്ലെന്ന മോഹന വാഗ്ദാനം കേട്ടാണ് ഓട്ടോ തൊഴിലാളികൾ സി.എൻ.ജിയിലേക്ക് മാറിയത്. ഡീസലിന്റേയും പെട്രോളിന്റേയും വിലക്കയറ്റ ദുരിതത്തിന് ഒരു പരിഹാരം കാണുമെന്ന പ്രതീക്ഷയുമുണ്ടായിരുന്നു. പക്ഷെ ഡീസലിന്റേയും പെട്രോളിന്റേയും വിലക്കയറ്റം പോലെ സി.എൻ.ജിക്കും വില കൂടിയതോടെ പെരുവഴിയിലായിരിക്കുകയാണിവർ. 

To advertise here,

സി.എൻ.ജി കിട്ടാനുമില്ല. പലർക്കും ആറും ഏഴും മണിക്കൂറുകൾ കാത്തിരുന്നാണ് ഒരു ദിവസത്തേക്കുള്ള ഇന്ധനം കിട്ടുന്നത്. ബാങ്ക് ലോണും മറ്റുമെടുത്ത് വണ്ടിയെടുത്തവർ എന്ത് ചെയ്യണമെന്നറിയാതെ ആശങ്കയിലുമായി.