കിയ മോട്ടോഴ്സിന്റെ ഇന്ത്യയിലെ വാഹനശ്രേണയില്‍ ഏറ്റവുമൊടുവിലെത്തിയ വാഹനമാണ് കാര്‍ണിവല്‍ എം.പി.വി. 63.9 ലക്ഷം രൂപ എക്സ്ഷോറൂം വിലയുള്ള ഈ വാഹനത്തില്‍ വാരിക്കോരിയാണ് ഫീച്ചറുകള്‍ നിറച്ചിരിക്കുന്നത്. സുരക്ഷയില്‍ തരിമ്പും വിട്ടുവീഴ്ച്ച വരുത്താതെ 24 അഡാസ് ഫീച്ചറുകളും ഇതിലുണ്ട്. സീറോ ഗ്രാവിറ്റിയില്‍ അഡ്ജസ്റ്റ് ചെയ്യാന്‍ സാധിക്കുന്ന സീറ്റുകളാണ് കാര്‍ണിവലിന്റെ പ്രധാന ഹൈലൈറ്റ്.

To advertise here,

2.2 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് വാഹനത്തിന്റെ ഹൃദയമെങ്കിലും ക്യാബിനിലേക്ക് എന്‍ജിന്റെയോ ടയറിന്റെയോ ശബ്ദം ഒട്ടും കടക്കാതെയാണ് ഇന്‍സുലേഷന്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. രാജ്യാന്തര വിപണിയില്‍ എത്തിയ നാലാം തലമുറ കാര്‍ണിവലാണ് ഇന്ത്യന്‍ നിരത്തുകളിലേക്കും എത്തുന്നത്. 20 ദിവസത്തിനുള്ളില്‍ ഒരു വര്‍ഷത്തേക്കുളള മുഴുവന്‍ മോഡലുകളും വിറ്റഴിച്ച കാര്‍ണിവന്റെ വിശേഷങ്ങളിലേക്ക്.