ഒരായുഷ്ക്കാലം മുഴുവൻ ചേർത്ത് നിർത്തിയ ജീവനെയും ജീവിതങ്ങളെയും കലിതുള്ളിയെത്തിയ ഉരുൾവെള്ളം തൂത്തെറിഞ്ഞു കളഞ്ഞ രാത്രിയായിരുന്നു 2024 ജൂലായ് 30. മണ്ണിനടിയിൽ ജീവശ്വാസം തേടിയവർ, ഉറ്റവർക്ക് തിരച്ചറിയാൻ നഖവും മുടിയും മാത്രം ബാക്കിയാക്കിയവർ. വീടിന്റെ സുരക്ഷിതത്വത്തിൽ നിന്നും പലയിടങ്ങളിൽ ചിതറിപ്പോയവർ. കഴിഞ്ഞ ഒന്നര വർഷം കരളുറപ്പുള്ള കേരളത്തിന്റെ കരങ്ങളിലായിരുന്നു ഇവർ. അതിജീവിക്കാൻ ഞങ്ങൾ കൂടെയുണ്ടെന്ന് കേരളം അവർക്ക് ഉറപ്പുകൊടുത്തു.
ദുരിതബാധിതർക്കായി തൃക്കൈപറ്റയിൽ മുസ്‌ലിം ലീഗ് ആദ്യഘട്ടത്തിൽ നിർമിച്ചു നൽകുന്ന 51 വീടുകൾ അവസാന മിനുക്കുപണിയിലാണ്. ഫെബ്രുവരി 28-ന് ദുരിതബാധിതരുടെ കൈയിലെത്തും. ഉടുതുണിക്ക് മറുതുണിയില്ലാതെ പേമാരി അനാഥമാക്കിയവർ വീടിന്റെ തണലിലേക്ക് മാറും.
.
Content Highlights: The Muslim League is providing 51 newly constructed homes to victims of the July 30, 2024 landslide.
Published: 26 Feb 2026, 05:25 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented