ഇന്ത്യയിലെ ആദ്യ ഇന്റര്‍നെറ്റ് എസ്.യു.വിയായ എം.ജി. ഹെക്ടറിന്റെ 2023 പതിപ്പ് ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ചു. മുന്‍ മോഡലില്‍ നിന്ന് ഡിസൈന്‍ മാറ്റം വരുത്തുന്നതിനൊപ്പം മികച്ച ഫീച്ചറുകളും നല്‍കി എത്തിയ പുതിയ പതിപ്പിന് 14.73 ലക്ഷം രൂപ മുതല്‍ 20.78 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില.

To advertise here,

കാര്യക്ഷമമായ സുരക്ഷ ഉറപ്പാക്കുന്നതിന് 11 പുതിയ സവിശേഷതകളുടെ അകമ്പടിയോടെ എത്തിയ അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം (അഡാസ്) ആണ് ഈ വാഹനത്തിലെ ഏറ്റവും വലിയ പുതുമ. പുതിയ ഹെക്ടറില്‍ വരുത്തിയിട്ടുള്ള മുഖം മിനുക്കലും ഏറെ ശ്രദ്ധേയമാണ്. ക്രോമിയം സ്റ്റഡുകള്‍ പതിപ്പിച്ച് ഡയമണ്ട് ആകൃതിയിലാണ് ഗ്രില്ല് ഒരുങ്ങിയിട്ടുള്ളത്.