വിശ്വവിഖ്യാതർ ഉറങ്ങുന്ന സെമിത്തേരി, പക്ഷേ ഇന്നിവിടം ഉദ്യാനം കണക്കേ ഒരുക്കിയ മ്യൂസിയമാണ്
യുക്രൈനിലെ ലിവിവിൽ ഒരു സെമിത്തേരിയുണ്ട്. ലെച്ചാക്കീവ് എന്ന ഇവിടം ഇന്നൊരു മ്യൂസിയമാണ്. 1786-ലാണ് ഈ സെമിത്തേരി യാഥാർത്ഥ്യമാവുന്നത്. യൂറോപ്പിലെ തന്നെ ഏറ്റവും വലിയ സെമിത്തേരിയാണിത്. വിശാലമായൊരു പ്രദേശം സെമിത്തേരിക്ക് മുന്നിൽ ഒഴിച്ചിട്ടിരിക്കുന്നത് കാണാം. ഇവിടെ അന്ത്യവിശ്രമം കൊള്ളുന്ന മഹാത്മാക്കളുടെ ഓർദിനങ്ങളിലെ കൂട്ടായ്മകൾക്ക് ഈ സ്ഥലം വേദിയാകും.
കവാടം കടക്കുമ്പോൾത്തന്നെ സ്മാരകങ്ങളും മറ്റും കാണാം. ഈ നാടിന്റെ ഭരണസാരഥ്യം പലഘട്ടങ്ങളിൽ ഏറ്റെടുത്തിട്ടുള്ള വ്യക്തികളാണ് സെമിത്തേരിയിൽ സാന്നിധ്യമാവുന്നത്. യുക്രൈൻ, റഷ്യ, പോളണ്ട്, അർമേനിയ, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരെ ഇവിടെ സംസ്കരിച്ചിട്ടുണ്ട്. ഒരുദ്യാനം കണക്കേ സെമിത്തേരി ഒരുക്കിയിരിക്കുന്നു എന്നാണ് പറയേണ്ടത്. ലിവിവ് നഗരത്തിൽ നിന്ന് ഏകദേശം പത്ത് കിലോ മീറ്റർ ദൂരമുണ്ട് സെമിത്തേരിയിലേക്ക്.
(മാതൃഭൂമി ന്യൂസിൽ സംപ്രേഷണം ചെയ്യുന്ന മാതൃഭൂമി യാത്രയിൽ നിന്ന്. ട്രാവൽ ജേണലിസ്റ്റ് റോബി ദാസ് ക്യാമറയും സംവിധാനവും നിർവഹിച്ച യാത്രാവിവരണത്തിന്റെ പൂർണരൂപം കാണാം)
Published: 22 Oct 2021, 08:47 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented