തമിഴ്നാട്ടിലെ ‘കുട്ടി കേരളം’; 150 വർഷം പഴക്കമുള്ള മലയാളത്താൻപട്ടിയുടെ കഥ
തമിഴ്നാട്ടിലെ മധുര ജില്ലയിൽ അധികമാർക്കും അറിയാത്ത ഒരു കുഞ്ഞു ഗ്രാമമുണ്ട്, 'മലയാളത്താൻപട്ടി'. പേര് കേൾക്കുമ്പോൾ ഈ ഗ്രാമത്തിന് മലയാളികളുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന് സംശയം തോന്നാം. അതിനെല്ലാമുള്ള ഉത്തരം ഇവിടെയെത്തിയാൽ ലഭിക്കും. മലയാളം സംസാരിക്കുന്ന, കേരളത്തിന്റെ പാരമ്പര്യം പിന്തുടരുന്ന ഒരിടം. മധുര മീനാക്ഷി ക്ഷേത്രത്തിൽ നിന്നും 12 കിലോമീറ്റർ അകലെയുള്ള 'മലയാളത്താൻപട്ടി'യെ ഒരു മലയാളി ഗ്രാമമെന്ന് വിശേഷിപ്പിക്കാം. മലയാളത്തനിമ കാത്തുസൂക്ഷിക്കുന്ന ഈ ഗ്രാമത്തിന് ഒന്നര നൂറ്റാണ്ടിലേറെ പഴക്കമുള്ള ഒരു ചരിത്രം പറയാനുണ്ട്, തമിഴ്നാട്ടിൽ ഒരു മലയാളി ഗ്രാമം പിറന്ന കഥ.
Content Highlights: Malayalathanpatti is a Malayali village in Tamil Nadu, just 12 km from Madurai Meenakshi Temple, Once home to many Malayali families, the village now has only around 20 families.
Published: 26 Aug 2026, 05:22 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented