തെക്കന്‍ ഇറ്റലിയിലെ ബാരിയിലാണ് പ്രശസ്തമായ ആല്‍ബെറോബെല്ലോ. ചുണ്ണാമ്പുകല്ലില്‍ തീര്‍ത്ത വീടുകളാണ് ഈ പ്രദേശത്തെ പ്രധാന കാഴ്ച. ക്രിസ്തുവിന് എണ്ണൂറു വര്‍ഷങ്ങള്‍ക്കു മുമ്പ് പുഗ്ലിയ ഭാഗത്തു താമസിച്ചിരുന്നവരാണ് മെസാപിയന്‍ ഗോത്രവര്‍ഗ്ഗക്കാര്‍. അവരുടെ താത്കാലിക ഷെഡുകളായിരുന്നു ട്രൂളി. താഴ്വരയില്‍ സുലഭമായി  ലഭിച്ചിരുന്ന ചുണ്ണാമ്പു കല്ലുകള്‍ ഒന്നിനു മീതെ ഒന്നായി വെച്ചാണ് ഇവ പണിതിരുന്നത്.

To advertise here,

പതിനാറാം നൂറ്റാണ്ടില്‍ വീടുകളുടെ എണ്ണം കണക്കാക്കിയായിരുന്നു രാജാവിന് കരം കൊടുക്കേണ്ടിയിരുന്നത്. അതുകൊണ്ടുതന്നെ കര്‍ഷകരില്‍ പലരും ട്രൂളി വ്യാപകമായി നിര്‍മിച്ചു. കരം പിരിക്കാന്‍ ആളുകള്‍ വരുമ്പോള്‍ വീടുകള്‍ പൊളിച്ചു മാറ്റാന്‍ എളുപ്പമുണ്ടല്ലോ. പിന്നീട് ആല്‍ബെറോബെല്ലോ നഗരത്തിന് സ്വാതന്ത്ര്യം ലഭിച്ചശേഷവും ട്രൂളികള്‍ ഉയര്‍ന്നുകൊണ്ടിരുന്നു. വീടിന്റെ പുറം ഭിത്തി കുമ്മായം പൂശി വെളുപ്പിച്ചെടുത്തു എന്ന് മാത്രം.