റാസ്പുടിൻ ഗാനത്തിന് ചുവടുകൾ വച്ച് വൈറലായ തൃശൂർ മെഡിക്കൽ കോളേജിലെ വിദ്യാർഥികൾ നവീൻ റസാഖിനും ജാനകി ഓം കുമാറിനും പിന്തുണയേറുന്നു. സമൂഹമാധ്യമത്തിൽ തരംഗമായ നൃത്തവീഡിയോക്ക് പിന്നാലെ ഇരുവരുടേയും മതം ചികഞ്ഞ് കടന്നാക്രമണം നടത്തിയവരുമുണ്ട്. തുടർന്ന് നവീനും ജാനകിക്കും പിന്തുണയുമായി തൃശ്ശൂർ മെഡിക്കൽ കോളേജിലെ വിദ്യാർഥികൾ അവതരിപ്പിച്ച നൃത്തവും പരമ്പരാഗത വസ്ത്രത്തിൽ അവതരിപ്പിച്ച നൃത്തവുമൊക്കെ ശ്രദ്ധ നേടിയിരുന്നു. അതിനു പിന്നാലെയിതാ കോഴിക്കോട് മെഡിക്കൽ കോളേജിലെ വിദ്യാർഥികളും വിദ്വേഷങ്ങളെ കാറ്റിൽപ്പറത്തി നവീനും ജാനകിക്കും ഐക്യദാർഢ്യം പ്രകടിപ്പിച്ച് വീഡിയോ ചെയ്തിരിക്കുകയാണ്.

A post shared by Naveen K Razak (@naveen_k_razak)

<Script async src="//www.instagram.com/embed.js"> async src="//www.instagram.com/embed.js"
കോഴിക്കോട് മെഡിക്കൽ കോളേജ് വരാന്തയിൽ നിന്ന് റാസ്പുടിൻ ഗാനത്തിന് ചുവടുകൾ വച്ചിരിക്കുകയാണ് വിദ്യാർഥികൾ. മിസ് കേരള എറിൻ ലിസ് ജോൺ ഉൾപ്പെടെ അഞ്ചുപേരാണ് വീഡിയോയിലുള്ളത്. എറിന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ഒന്നിച്ചു നൃത്തം ചെയ്യുന്നു എന്നതിന്റെ പേരിൽ ഒരാളുടെ ജോലിയേയോ നിറത്തേയോ മതത്തേയോ ലിംഗത്തേയോ വിലയിരുത്തരുത് എന്നു പറഞ്ഞാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വിവേചനത്തിനെതിരെയും സ്റ്റീരിയോ ടൈപ്പുകൾക്കെതിരെയും നിലകൊള്ളുന്നു. നിങ്ങൾ അലറിക്കൊണ്ടിരിക്കൂ, ഞങ്ങൾ നൃത്തം ചെയ്തുകൊണ്ടിരിക്കും എന്നാണ് വീഡിയോക്കൊപ്പം അവർ കുറിച്ചിരിക്കുന്നത്.
Published: 11 Apr 2021, 09:31 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Most Commented