ഇറാന് അടുത്ത് കടലാഴങ്ങളിൽ ഇഞ്ചിഞ്ചായി മരിച്ച ആറ് ഇന്ത്യക്കാർ ലോകകപ്പൽ ചരിത്രത്തിലെ നടുക്കുന്ന ഓർമയാണ്. 2011 ലായിരുന്നു അപകടം. കാറും കോളുമായി ഇളകിമറിഞ്ഞ കടലിൽ മുങ്ങിയ കൂഷാ വൺ കപ്പലിലെ ലിവിങ് ചേംബറിൽ മണിക്കൂറുകളോളം ആറു മുങ്ങൽ വിദഗ്ധരുണ്ടായിരുന്നു.മണിക്കൂറുകളോളം അവർ  ജീവിച്ചു, ഒടുവിൽ മരണത്തിന് കീഴടങ്ങി. കൂഷാ വൺ ദുരന്തത്തിന്റെ  രക്ഷാദൗത്യസംഘത്തിലുണ്ടായിരുന്ന പ്രമോദ് ഫിലിപ്പ് സംസാരിക്കുന്നു. ദീർഘകാലം വിവിധ കപ്പലുകളിൽ ലൈഫ് സപ്പോർട്ട് സൂപ്പർവൈസറായിരുന്ന പ്രമോദ് ഇപ്പോൾ ഷിപ്പ് ഓഡിറ്ററാണ്. 

To advertise here,