രാവും പകലുമില്ലാതെ യാത്രക്കാരനെ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്ന വനിതാ ഡ്രൈവര്‍മാര്‍. പ്രൊഫഷണല്‍ ഡ്രൈവര്‍മാരായ ഒരു കൂട്ടം വനിതകള്‍. ഒറ്റക്ക് യാത്ര ചെയ്യാന്‍, സമ്പാദിക്കാന്‍, സ്വപ്നം കാണാന്‍ പഠിക്കുകയാണ് ഇന്ന് കൊച്ചിയിലെ ഒരു കൂട്ടം വനിതാ ഡ്രൈവര്‍മാര്‍. ഡ്രൈവിംഗ് പരിശീലനത്തോടൊപ്പം തന്നെ സ്ത്രീകളുടെ സമഗ്ര വ്യക്തിവികസനം ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ് ഐബിഎസിന്റെ സിഎസ്ആര്‍ പദ്ധതിയായ പോയിന്റ് ക്യാബ്‌സ്. സ്ത്രീകളെ കണ്ടെത്തി ഡ്രൈവിംഗ് പരീശീലനം നല്‍കി അവര്‍ക്ക് ജോലി ഉറപ്പാക്കുകയാണ് ലക്ഷ്യം. ഡ്രൈവിംഗ് പരിശീലനത്തോടൊപ്പം തന്നെ സാങ്കേതികവിദ്യ, സോഫ്റ്റ് സ്‌കില്‍സ്, സ്വയരക്ഷ എന്നിവയുടേയും പരിശീലനം ഇവര്‍ക്ക് ഉറപ്പാക്കുന്നു.

To advertise here,