പോസ്റ്റ് ഓഫീസില്‍ ഒത്തുകൂടാം, കളിക്കാം, വായിക്കാം...; ഇതാ കേരളത്തിലെ ആദ്യ ജെന്‍സി പോസ്റ്റോഫീസ്
പഴയ പോസ്റ്റോഫീസ് സങ്കല്‍പങ്ങളെ മാറ്റിമറിക്കുകയാണ് പോസ്റ്റല്‍ വകുപ്പിന്റെ പുത്തന്‍ ആശയമായ ജെന്‍സി പോസ്റ്റോഫീസ്. കോട്ടയം സിഎംഎസ് കോളേജില്‍ ആണ് കേരളത്തിലെ ആദ്യത്തെ ജെന്‍സി പോസ്റ്റ് ഓഫീസ് തുടങ്ങിയിരിക്കുന്നത്. കത്തയക്കാന്‍ മാത്രമല്ല ഒഴിവ് സമയങ്ങളില്‍ വന്ന് ഒത്തുകൂടാനും കളിക്കാനും വായിക്കാനും ഉള്ള എല്ലാ സൗകര്യങ്ങളും ഇവിടെ ഉണ്ട്.
കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിന്റെ ഒരു എക്സ്റ്റന്‍ഷന്‍ കൗണ്ടറായാണ് ഇത് പ്രവര്‍ത്തിക്കുന്നതെങ്കിലും, പഴയ പോസ്റ്റോഫീസ് സങ്കല്പങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് ഈ ജെന്‍സി പോസ്റ്റോഫീസ്. ഡിജിറ്റല്‍ സര്‍വീസുകള്‍, ക്യു.ആര്‍. കോഡ് സംവിധാനം, പുതിയ സ്റ്റാമ്പുകള്‍ തത്സമയം പ്രിന്റ് ചെയ്യാന്‍ സാധിക്കുന്ന 'മൈ സ്റ്റാമ്പ്' പ്രിന്റര്‍ എന്നിവ ഇവിടെ ഉണ്ട്. കോളേജ് വിദ്യാര്‍ത്ഥികള്‍ തന്നെയാണ് പോസ്റ്റ് ഓഫീസിന്റെ ഡിസൈനിങ്ങും ചെയ്തിരിക്കുന്നത്
ഒരു വായനാമൂലയും ബോര്‍ഡ് ഗെയിമുകളും പുസ്തകങ്ങളും അടങ്ങിയ ഷെല്‍ഫും ഉണ്ട്. യുവതലമുറയെ, പോസ്റ്റോഫീസ് സേവനങ്ങള്‍ പരിചയപ്പെടാന്‍ സഹായിക്കുന്ന ഒരു കേന്ദ്രമാവുകയാണ് ഈ 'ജെന്‍ സി' പോസ്റ്റ് ഓഫീസ്.
Content Highlights: Reimagining Postal Services: Inside Kerala's Innovative Gen Z Post Office
Published: 16 Dec 2025, 01:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented