കേരളത്തിലെ പൈതൃക ഗ്രാമമായ ക​ൽ​പാ​ത്തി അ​ഗ്ര​ഹാ​ര​വീഥിയിലെ രഥോത്സവം പാലക്കാട്ടുകാർക്ക്  ആഘോഷമാണ്. പാലക്കാട് വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രം, പുതിയ കല്‍പ്പാത്തി മന്ദക്കര മഹാഗണപതി ക്ഷേത്രം, ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രം, പഴയ കല്‍പ്പാത്തി ലക്ഷ്മി നാരായണ പെരുമാള്‍ ക്ഷേത്രം എന്നിവിടങ്ങളിലാണ് ഉത്സവം കൊടിയറുന്നത്. ഇതിൽ അഞ്ചാം ദിവസം നടക്കുന്ന അഞ്ചാം തിരുനാള്‍ പല്ലക്ക്-രഥസംഗമ ചടങ്ങുകള്‍ ഉൾപ്പെടെ അവസാന മൂന്ന് ദിവസങ്ങളിലെ രഥപ്രയാണമാണ് പ്രധാനം. അവസാന ദിവസം നടക്കുന്ന ദേവരഥസംഗമം പ്രശസ്തമാണ്.
 

To advertise here,