ആഷിഖ് മുഹമ്മദ് പി.കെ. എന്ന ചെറുപ്പക്കാരൻ പാടിയ പാട്ട് ഫെയ്സ്ബുക്കിൽ പങ്കുവെച്ച് സംഗീതസംവിധായകൻ കൈലാസ് മേനോൻ. ദീപക് ദേവ് ഈണം നൽകിയ ബിഗ് ബ്രദർ എന്ന ചിത്രത്തിലെ 'പറന്നുപോയൊരു കിളികളെ' എന്ന ഗാനമാണ് ആഷിഖ് ആലപിക്കുന്നത്.
മനോഹരമായ ആലാപനം, നല്ലൊരു ഭാവി കാണുന്നു എന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് കൈലാസ് മേനോൻ കുറിച്ചിരിക്കുന്നത്. ഇത്ര നന്നായി പാടിയിട്ടും അറിയപ്പെടാതെ പോയത് എന്താണ്, മനോഹരമായ ശബ്ദം, ഇവരെ പോലെയുള്ളവരെയൊക്കെ വളർത്തിക്കൊണ്ടുവരണം എന്നൊക്കെയാണ് വീഡിയോക്ക് ലഭിക്കുന്ന കമന്റുകൾ.
തീവണ്ടി, എടക്കാട് ബറ്റാലിയൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കൈലാസിന്റെ ഏറ്റവും പുതിയചിത്രം സിബി മലയിൽ സംവിധാനം ചെയ്യുന്ന 'കൊത്ത്' ആണ്.
Published: 23 Oct 2020, 10:41 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented