മൂന്നര സെക്കന്റില്‍ 100 കി.മീ വേഗം, ആഞ്ഞുപിടിച്ചാല്‍ 305 വരെ | Audi RS Q8 Performance
വെള്ളി നിറത്തില്‍ തിളങ്ങുന്ന നാല് വളയങ്ങള്‍ ഇന്ത്യന്‍ നിരത്തുകളില്‍ ആഡംബരത്തിന്റെ പര്യായമായി ആണ് വിശേഷിപ്പിക്കാറുള്ളത്. നിരത്തുകളില്‍ ഒഴുകി നീങ്ങുന്നവ മുതല്‍ ട്രാക്കില്‍ വെടിയുണ്ട പോലെ പായുന്ന പെര്‍ഫോമെന്‍സ് വാഹനങ്ങള്‍ വരെ ഔഡി എന്ന ഈ ജര്‍മന്‍ വാഹന നിര്‍മാതാക്കളില്‍ നിന്ന് വിപണിയില്‍ എത്തുന്നുണ്ട്. പെര്‍ഫോമെന്‍സ് വാഹനങ്ങള്‍ക്ക് മാത്രമായി ഔഡി ഒരുക്കിയിട്ടുള്ള ആര്‍.എസ്. മേല്‍വിലാസത്തില്‍ ഏറ്റവും ഒടുവില്‍ ഇന്ത്യയില്‍ എത്തിയിട്ടുള്ള വാഹനമാണ് ഔഡി ആര്‍.എസ്. ക്യു8 പെര്‍ഫോമെന്‍സ്.
4.0 ലിറ്റര്‍ ട്വിന്‍ ടര്‍ബോ വി8 പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിന് കുതിപ്പേകുന്നത്. ഈ എന്‍ജിന്‍ 640 എച്ച്.പി. പവറും 850 എന്‍.എം.ടോര്‍ക്കുമാണ് നല്‍കുന്നത്. എട്ട് സ്പീഡ് സ്റ്റെപ്പ്ട്രോണിക് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. കേവലം 3.6 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ശേഷിയുള്ള ഈ വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 305 കിലോമീറ്ററാണ്.
Inshort | Audi RS Q8 Performance, the latest in the RS lineup, arrives in India. 640hp, 0-100km/h in 3.6 seconds, top speed 305km/h. Experience the thrill of the Audi RS Q8 Performance.
Content Highlights: Audi RS Q8 Performance, the latest in the RS lineup, blending luxury with extreme performance
Published: 24 Feb 2025, 10:32 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented