കുറവുകളെ നിറവുകളാക്കി മാറ്റുന്ന ചില ജീവിതങ്ങളുണ്ട് നമുക്ക് ചുറ്റും. മുഹമ്മദ് ഫായിസ് എന്ന പെരിന്തൽമണ്ണക്കാരന്റെ ജീവിതവും അത്തരത്തിലൊന്നാണ്. ജനിച്ചുവീണത് പരിമിതികളോടെയാണെങ്കിലും വീട്ടിലെ നാല് ചുവരുകൾക്കുള്ളിൽ അടങ്ങിയിരിക്കാൻ അയാൾ തയ്യാറായില്ല. ഫുട്ബോളും ക്രിക്കറ്റും നീന്തലുമെല്ലാം സെക്ലിങ്ങുമെല്ലാം ഫായിസിന് സ്ഥിരം വിനോദങ്ങളാണ്. ബി.ബി.എ ബിരുദധാരിയായ ഫായിസ് ഇപ്പോൾ എം.കോം വിദ്യാർഥിയാണ്. ഫായിസിന്റെ ജീവിതത്തിൽ നിന്ന് പഠിക്കാൻ പാഠങ്ങൾ ഏറെയുണ്ട്.

To advertise here,