ഹ്യുണ്ടായി ടൂസോണിന്റെ 6th സെൻസ് - ഓട്ടോമാറ്റിക് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS)
സുരക്ഷയുടെ കാര്യത്തിൽ ഹ്യുണ്ടായി ടൂസോണിനൊരു ആറാം ഇന്ദ്രിയമുണ്ട്; ലെവൽ 2 അഡ്വാൻസ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (അഡാസ്).
സാധാരണ സുരക്ഷ സംവിധാനങ്ങൾക്ക് പുറമെ, ഫോർവേഡ് കൊളീഷൻ വാണിങ്ങ്, ഫോർവേഡ് കൊളീഷൻ അവോയിഡൻസ് അസിസ്റ്റ്, ലെയിൽ കീപ്പിങ്ങ് അസിസ്റ്റൻസ്, ലെയിൽ ഡിപാർച്ചർ വാണിങ്ങ്, ബ്ലൈൻഡ് സ്പോട്ട് കൊളീഷൻ അവോയിഡൻസ്, സ്മാർട്ട് ക്രൂയിസ് കൺട്രോൾ വിത്ത് സ്റ്റോപ്പ് ആൻഡ് ഗോ തുടങ്ങി 16 സുരക്ഷ ഫീച്ചറുകളാണ് അഡാസിനെ അടിസ്ഥാനമാക്കി ഒരുങ്ങിയിട്ടുള്ളത്.
156 പി.എസ്. പവറും 192 എൻ.എം. ടോർക്കുമേകുന്ന 2.0 ലിറ്റർ നാല് സിലിണ്ടർ നാച്വറലി ആസ്പിരേറ്റഡ് പെട്രോൾ എൻജിനും 186 പി.എസ്. പവറും 416 എൻ.എം. ടോർക്കുമേകുന്ന 2.0 ലിറ്റർ വി.ജി.ടി. ടർബോ ഡീസൽ എൻജിനുമാണ് ഈ വാഹനത്തിന്റെ ഹൃദയം. പെട്രോൾ എൻജിനൊപ്പം ആറ് സ്പീഡ് ടോർക്ക് കൺവേർട്ടർ ഓട്ടോമാറ്റിക്കും ഡീസൽ എൻജിനൊപ്പം എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമാണ് ട്രാൻസ്മിഷൻ ഒരുക്കുന്നത്. മൂന്ന് ഡ്രൈവിങ്ങ് മോഡുകൾക്കൊപ്പം ഓൾ വീൽ ഡ്രൈവ് സംവിധാനവും ഇതിലുണ്ട്.
Content Highlights: Hyundai Tucson ADAS
Published: 27 Jul 2022, 04:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented