നല്ല തേങ്ങാക്കൊത്തിട്ട ബീഫ്, വരട്ടിയെടുത്ത ചിക്കന്‍, പിന്നെ പൊറോട്ട; ഇതാണ് വാഴയിലയിലെ 'നിധി'
കൊച്ചിക്കാരെല്ലാം ഇപ്പോള്‍ അന്വേഷിക്കുന്നത് ഒരു നിധിയാണ്.വാഴയിലയില്‍പ്പൊതിഞ്ഞ ചൂടന്‍ നിധിയെത്തുന്നത് ജിഞ്ചു വിവേകിന്റെ അടുക്കളയില്‍ നിന്നാണ്. കൊറോണയുടെ നാളുകളില്‍ കേട്ട ഏറ്റവും രുചിയേറിയ അതിജീവനകഥകളിലൊന്നാണ് ജിഞ്ചുവിന്റേത് പൊറോട്ടകള്ക്കിടയില് ഒളിപ്പിച്ച ഈ രുചിവിസ്മയം എങ്ങനെ ഉണ്ടായെന്ന് പറയുകയാണ് ജിഞ്ചു
മേക്കപ്പ് ആര്ടിസ്റ്റായിരുന്ന ജിഞ്ചുവിനെ കൊവിഡ് കാലമാണ് രുചികളുടെ ലോകത്ത് എത്തിച്ചത്. ലോക്ഡൗണ്‍ വന്നതോടെ കല്യാണമടക്കമുള്ള പരിപാടികള്‍ നിര്‍ത്തിവെച്ചതോടെ ജോലി ഇല്ലാതായി. ഇനിയെന്ത് എന്ന ചോദ്യത്തില്‍ നിന്നാണ് ഏറ്റവും ഇഷ്ടമുള്ള കാര്യം തന്നെ വരുമാനമാക്കിക്കളയാം എന്ന തീരുമാനത്തില്‍ നിന്നാണ് ഹോം കിച്ചണ്‍ എന്ന ആശയത്തിലേക്ക് ജിഞ്ചു എത്തിയത്. കോഴിക്കോടന്‍ ബിരിയാണിയാണ് ആദ്യം പരീക്ഷിച്ചത്. പുതിയ വിഭവങ്ങളെ പറ്റിയുള്ള അന്വേഷണങ്ങള്‍ വന്ന് തുടങ്ങിയപ്പോഴാണ് 'നിധി പൊറോട്ട' എന്ന ആശയം മനസില്‍ വന്നത്. സംഗതി ഏറ്റു. കൊച്ചിയില്‍ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന നിധി പൊറോട്ട എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് പറയുകയാണ് ജിഞ്ചു
Published: 18 Jul 2020, 09:52 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented