ഴിഞ്ഞ 16 വര്‍ഷത്തിലേറെയായി സ്വിഫ്റ്റിന്റെ സെഡാന്‍ എന്നതായിരുന്നു ഡിസയര്‍ എന്ന മോഡലിന്റെ പ്രധാന മേല്‍വിലാസം. എന്നാല്‍, നാലാം തലമുറയിലേക്കുള്ള മാറ്റത്തില്‍ ഈ മേല്‍വിലാസം മാരുതി സുസുക്കി മുറിച്ചുമാറ്റിയിരിക്കുകയാണ്. കഴിഞ്ഞ മൂന്ന് തലമുറയിലും ഡിസൈനിലും ഫീച്ചറുകളിലുമെല്ലാം സ്വിഫ്റ്റ് പോലെയായിരുന്ന ഡിസയര്‍ ഈ തലമുറയില്‍ തീര്‍ത്തും പുതുമയുള്ള ഡിസൈനിലുമാണ് എത്തിയിരിക്കുന്നത്. 

To advertise here,

ഫൈവ് സ്റ്റാര്‍ റേറ്റിങ്ങോടെ ക്രാഷ്‌ടെസ്റ്റിനെ അതിജീവിച്ച ആദ്യ മാരുതി സുസുക്കി വാഹനം എന്ന ഖ്യാതിയും ഡിസയറിന് കൂടുതല്‍ കരുത്തേകുന്നുണ്ട്. സ്വിഫ്റ്റില്‍ കരുത്തേകുന്ന പുതിയ ഇസഡ് സീരീസ് മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് ഡിസയറിന്റെയും ഹൃദയം. 25.71 കിലോമീറ്റര്‍ ഇന്ധനക്ഷമത ഉറപ്പാക്കിയിട്ടുള്ള ഈ വാഹനത്തിന് 6.79 ലക്ഷം രൂപയിലാണ് വില ആരംഭിക്കുന്നത്.

ഇസഡ് സീരീസ് എന്‍ജിനിലേക്കുള്ള മാറ്റമാണ് മെക്കാനിക്കലായി വരുത്തിയിട്ടുള്ള പുതുമ. മാരുതി ആദ്യമായി സ്വിഫ്റ്റില്‍ പരീക്ഷിച്ച എന്‍ജിനാണിത്. 1.2 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് പുതിയ സ്വിഫ്റ്റില്‍ നല്‍കിയിട്ടുള്ളത്. ഈ എന്‍ജിന്‍ 81.9 ബി.എച്ച്.പി. പവറും 111.7 എന്‍.എം.ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവലിനൊപ്പം എ.ജി.എസ്. ഓട്ടോമാറ്റിക്കുമാണ് ഈ വാഹനത്തില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. ഉയര്‍ന്ന ഇന്ധനക്ഷമതയാണ് ഈ വാഹനത്തിന്റെ ഹൈലൈറ്റ്.  അടിമുടി അഴിച്ചുപണി വരുത്തിയെത്തിയിട്ടുള്ള ഡിസയറിന്റെ നാലാം തലമുറ മോഡലിന്റെ വിശേഷങ്ങളിലേക്ക്.

In Short | The fourth-generation Maruti Suzuki Dzire has a fresh design, making it look different from the Swift sedan it was previously based on. This new Dzire model is also the first Maruti Suzuki car to receive a five-star safety rating from Global NCAP, highlighting its strong safety features. It has a new 1.2-liter, three-cylinder petrol engine (Z-series) that produces 81.9 BHP and 111.7 Nm of torque. The car is available with either a five-speed manual or an automatic (AGS) transmission and has a high fuel efficiency of 25.71 km/l. Prices for the new Dzire start at ₹6.79 lakh.