പശ്ചിമഘട്ടത്തിലെ ഉയരം കൂടിയ മലകളിലൊന്നായതു കൊണ്ടു മാത്രമല്ല വയനാട്ടിലെ ചെമ്പ്ര സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായത്. സമുദ്രനിരപ്പില്‍ നിന്നും 6,890 അടി ഉയരം നടന്നു കയറിയാല്‍ ആകാശം തൊട്ടുകിടക്കുന്ന ആ അത്ഭുതക്കാഴ്ച കാണാം. മലമുകളിലൊരു ഹൃദയ തടാകം. നടന്നു കയറിയ ക്ഷീണമെല്ലാം അതോടെ ഇല്ലാതാവും. അതിരാവിലെ കല്‍പ്പറ്റയില്‍ നിന്നും തിരിച്ച മാതൃഭൂമി സംഘം പോയ വഴി മുഴുവന്‍ ക്യാമറയില്‍ പകര്‍ത്തി. ആകാശ ദൃശ്യങ്ങള്‍ ഒപ്പിയെടുത്തു. ആ യാത്ര ഒരു അനുഭവമായിരുന്നു. ആ കാഴ്ചകളിലേക്ക്

To advertise here,