പുഴയും കരയും താണ്ടി, കഥകൾ കേട്ടും പറഞ്ഞും ഒരു പൈതൃക യാത്ര. അതായിരുന്നു മൂന്നാമത് അന്താരാഷ്ട്ര ബേപ്പൂർ ഫെസ്റ്റിന്റെ പ്രചാരണാർത്ഥം സംഘടിപ്പിച്ച ഹെറിറ്റേജ് ട്രെയിൽ. ചാലിയം തീരത്ത് നിന്ന്‌
ബോട്ടിൽ ആരംഭിച്ച യാത്ര കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി കെ ശൈലജ ടീച്ചർ ഫ്ലാഗ് ഓഫ് ചെയ്തു. ഫാറൂഖ് കോളേജ് ടൂറിസം ക്ലബ്ബിലെ 25 വിദ്യാർത്ഥികളാണ് യാത്രയുടെ ഭാഗമായത്.

To advertise here,