24 കിലോമീറ്റർ മൈലേജ്, സുരക്ഷയ്ക്ക് അഡാസ്; ബലേനൊ ഇനി ശരിക്കും പ്രീമിയം കാറാണ്
മാരുതി സുസുക്കിയുടെ പ്രീമിയം ഹാച്ച്ബാക്ക് മോഡലായ ബലേനൊയുടെ മുഖംമിനുക്കിയ പതിപ്പ് അവതരിപ്പിച്ചിരിക്കുകയാണ്. 6.09 ലക്ഷം രൂപയെന്ന പ്രാരംഭ വിലയിലാണ് ഈ ഹാച്ച്ബാക്ക് എത്തിയിരിക്കുന്നത്. മുഖംമിനുക്കൽ എന്ന പ്രയോഗം ശരിവെക്കുന്ന തരത്തിൽ ഈ വാഹനത്തിൽ വരുത്തിയിട്ടുള്ള ഗ്രില്ലിലെ മാറ്റമാണ് മുൻവശത്ത് എടുത്ത് കാണിക്കുന്നത്.
സുരക്ഷയിൽ കൂടുതൽ കാര്യക്ഷമമായതും മെക്കാനിക്കലായി വരുത്തിയിട്ടുള്ള മാറ്റവുമാണ് ഈ വരവിൽ എടുത്ത് പറയേണ്ട പുതുമകൾ. ഇന്ത്യയിലെ പ്രീമിയം ഹാച്ച്ബാക്ക് മോഡലുകളിൽ ആദ്യമായി ലെവൽ-2 അഡാസ് കൊണ്ടുവന്നാണ് സുരക്ഷ ശക്തമാക്കിയത്. മുമ്പുണ്ടായിരുന്ന നാല് സിലിണ്ടർ എൻജിന് പകരമായ മൂന്ന് സിലിണ്ടർ Z സീരീസ് എൻജിൻ വന്നതും മെക്കാനിക്കലായ മാറ്റത്തിന്റെയും തെളിവാണ്.
Content Highlights: The new Maruti Suzuki Baleno facelift arrives with a starting price of ₹6.09 lakh,auto drive malayalam review
Published: 08 Sept 2026, 04:57 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented