ടൊയോട്ടയുടെ വാഹന നിരയിലെ ഏക ഹാച്ച്ബാക്ക് മോഡലായ ഗ്ലാൻസയും മുഖംമിനുക്കിയെത്തുന്നു. ഒക്ടോബർ 14-ന് ഗ്ലാൻസയുടെ പുതിയ പതിപ്പ് ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്. ഈ വാഹനത്തിന്റെ വരവ് അറിയിച്ചുള്ള ആദ്യ ടീസറും ടൊയോട്ട പങ്കുവെച്ചിരുന്നു. മാരുതി സുസുക്കിയുടെ ബലേനൊയെ അടിസ്ഥാനമാക്കി ഒരുങ്ങിയിട്ടുള്ള വാഹനമാണ് ഗ്ലാൻസ. കഴിഞ്ഞ മാസമാണ് ഗ്ലാൻസയുടെ പുതിയ പതിപ്പ് വിപണിയിൽ എത്തിയത്.

To advertise here,

ഗ്രില്ലിൽ ഉൾപ്പെടെയുള്ള ഡിസൈൻ മാറ്റമായിരിക്കും ഗ്ലാൻസയിൽ നൽകുകയെന്നാണ് പ്രതീക്ഷിക്കുന്നത്. ടൊയോട്ടയുടെ ലോഗോയുടെ സ്ഥാനം ഗ്രില്ലിൽ നിന്ന് ബോണറ്റിലേക്ക് മാറുമെന്നുമാണ് സൂചന. ഗ്രില്ലിലെ മാറ്റത്തിന് അനുസൃതമായ മാറ്റങ്ങൾ ബമ്പറിലും വരുത്തുമെന്നാണ് സൂചന. ഹെഡ്‌ലാമ്പ്, ഡി.ആർ.എൽ, ഫോഗ് ലാമ്പ്, അലോയി വീൽ തുടങ്ങിയ ഫീച്ചറുകളുടെ ഡിസൈനിലും മാറ്റങ്ങൾ വരുത്തിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്റീരിയറിന്റെ ഫിറ്റ് ആൻഡ് ഫിനീഷ് നിലവിലെ മോഡലിലേതിന് സമാനമായി തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ, പുതിയ ബലേനൊയുടെ അകത്തളത്തിൽ അധികമായി സ്ഥാനം പിടിച്ചിട്ടുള്ള ഫീച്ചറുകൾ ബലേനൊയിലും നൽകിയേക്കും. വെന്റിലേറ്റഡ് മുൻനിര സീറ്റുകൾ, വയർലെസ് ചാർജിങ് പാഡ്, ഒമ്പത് ഇഞ്ച് വലിപ്പമുള്ള ടച്ച് സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ക്ലാരിയോൺ മ്യൂസിക് സിസ്റ്റം തുടങ്ങിയ ഫീച്ചറുകൾ അകത്തളത്തിൽ നിറയും.

കാര്യക്ഷമമായ സുരക്ഷ ഫീച്ചറുകളാണ്രിക്കും ഈ മുഖംമിനുക്കലിൽ ഗ്ലാൻസയിൽ വരുന്ന പ്രധാന കൂട്ടിച്ചേർക്കൽ. ലെവൽ-2 അഡ്വാൻസ് ഡ്രൈവർ അസിസ്റ്റൻസ് സംവിധാനമാണ് (അഡാസ്) ഗ്ലാൻസയിൽ നൽകുന്നത്. ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിങ്, ലെയ്ൻ-കീപ്പ് അസിസ്റ്റൻസ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഓട്ടോമാറ്റിക് ഹൈ-ബീം അസിസ്റ്റ് തുടങ്ങിയ ഫീച്ചറായി അഡാസ് അധിഷ്ഠിതമായി നൽകുക.

1.2 ലിറ്റർ നാല് സിലിണ്ടർ പെട്രോൾ എൻജിനാണ് നിലവിലെ ഗ്ലാൻസയിൽ കരുത്തേകുന്നത്. എന്നാൽ, പുതിയ പതിപ്പിൽ 1.2 ലിറ്റർ മൂന്ന് സിലിണ്ടർ Z12E പെട്രോൾ എൻജിനായിരിക്കും നൽകുക. 83 എച്ച്പി പവറും 112 എൻഎം ടോർക്കുമായിരിക്കും ഈ എൻജിൻ ഉത്പാദിപ്പിക്കുന്ന പവർ. മാനുവൽ, എഎംടി ഗിയർബോക്‌സുകൾ ഇതിൽ ട്രാൻസ്മിഷൻ ഒരുക്കും. ഹ്യുണ്ടായി ഐ 20, ടാറ്റ അൾട്രോസ്, മാരുതി സുസുക്കി ബലേനൊ എന്നീ മോഡലുകളുമായിരിക്കും ഗ്ലാൻസ മത്സരിക്കുക.