കുമ്മനം ഫാക്ടർ, സഭാ വോട്ടുകൾ, സൈബർ പോരാട്ടം: ആറന്മുളയിൽ പോര് കനക്കുമ്പോൾ
ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും ശക്തമായ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് പത്തനംതിട്ട ജില്ലയിലെ ആറന്മുള. നിലവിലെ ആരോഗ്യമന്ത്രി വീണാ ജോർജ് തുടർച്ചയായി രണ്ടുതവണ വിജയിച്ച ആത്മവിശ്വാസവുമായി എൽഡിഎഫിനായി എത്തുമ്പോൾ യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി അബിൻ വർക്കിയാണ് യുഡിഎഫ് സ്ഥാനാർഥി. ഇവർ തമ്മിൽ പത്തനംതിട്ട പ്രസ് ക്ലബ്ബിൽ നടന്ന സംവാദം സംസ്ഥാനതലത്തിൽ തന്നെ ചർച്ചയായിരുന്നു.
അതേസമയം, എൽഡിഎഫ്-യുഡിഎഫ് പോരിൽ അവസാനിക്കുന്നില്ല ആറന്മുളയിലെ മണ്ഡലചിത്രം. ബിജെപി സംസ്ഥാന മുൻ പ്രസിഡന്റും മുൻ മിസോറം ഗവർണറുമായ കുമ്മനം രാജശേഖരൻ എൻഡിഎ സ്ഥാനാർഥിയായി എത്തുമ്പോൾ പോരിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുകയാണ്. മണ്ഡലത്തിലെ ചില മേഖലകളിൽ കുമ്മനത്തിന് ശക്തമായ സ്വാധീനവുമുണ്ട്. ഒപ്പം ക്രിസ്ത്യൻ സാമുദായിക വോട്ടുകൾ എങ്ങോട്ടെന്ന ചോദ്യവും ഫലത്തിൽ നിർണായകമാവും. ആറന്മുളയിലെ തിരഞ്ഞെടുപ്പ് ചിത്രം അവലോകനം ചെയ്യുകയാണ് മാതൃഭൂമി പത്രത്തിന്റെ പത്തനംതിട്ട ബ്യൂറോ ചീഫ് ജി.രാജേഷ്കുമാറും മാതൃഭൂമി ന്യൂസ് ചാനൽ ബ്യൂറോ ചീഫ് സി.കെ.അഭിലാലും.
Producer: Shihabudheen Thangal
Camera: Jaivin T Xavier
Edit: Arjun P
Published: 31 Mar 2026, 06:02 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented