കേരളത്തിന്റെ അറബ് ബന്ധത്തിന്റെ ചരിത്രവഴികള്‍ തേടി യു.എ.ഇയില്‍ നിന്നുള്ള ബിസിനസ് സംഘം കോഴിക്കോട് സന്ദര്‍ശിച്ചു. തങ്ങളുടെ പൂര്‍വ്വികര്‍ കോഴിക്കോടുമായി വ്യാപാരബന്ധം നടത്തിയിരുന്നതായി കേട്ടറിഞ്ഞാണ്  ജമാല്‍ അല്‍ഖുറൈന്റെ നേതൃത്വത്തിലുള്ള ബിസിനസ് സംഘം കോഴിക്കോട് കാണാനെത്തിയത്. രണ്ടു ദിവസത്തെ കോഴിക്കോട് സന്ദര്‍ശനത്തിനെത്തിയ സംഘം ബേപ്പൂരിലെ ഉരുനിര്‍മ്മാണസ്ഥലവും കാപ്പാട് ബീച്ചും കണ്ടു. പരമ്പരാഗത മലബാര്‍രുചിപ്പെരുമ കേട്ടറിഞ്ഞ സംഘം ആദാമിന്റെ ചായക്കടയിലാണ് ഉച്ചഭക്ഷണത്തിനെത്തിയത്.

To advertise here,