വിഭവങ്ങളുടെ എണ്ണം കൊണ്ടുമാത്രമല്ല, അവ തയ്യാറാക്കുന്ന രീതികളിലെ പ്രത്യേകതകൊണ്ടും സമൃദ്ധമാണ് ആറന്മുള വള്ളസദ്യ. വള്ളസദ്യയില്‍ ഒഴിച്ചുകൂടാനാവാത്ത വിഭവമാണ് അഞ്ചുതോരന്‍. നാട്ടിന്‍പുറത്തെ വെളിമ്പറമ്പുകളില്‍ കാണുന്ന ചേമ്പിന്റെ കൂമ്പ് (മടന്ത) മുതല്‍ തകര വരെയുള്ള അഞ്ച് ഇനങ്ങള്‍ കൊണ്ടാണ് അഞ്ച് തോരനുകള്‍ ഉണ്ടാക്കുക.

To advertise here,

വള്ളസദ്യ ഒരുക്കാന്‍ ഇന്നും തുടരുന്ന പരമ്പരാഗത പാചകരീതികളെക്കുറിച്ചും അഞ്ചുതോരന്റെ പ്രത്യേകതകളെക്കുറിച്ചും വിശദീകരിക്കുകയാണ് കാല്‍ നൂറ്റാണ്ടിലേറെയായി വള്ളസദ്യ പാചകരംഗത്തുള്ള വത്സലചേച്ചി.