ആറന്മുള: പാര്‍ഥസാരഥിക്ഷേത്രത്തിലെ വള്ളസ്സദ്യ വഴിപാടുകള്‍ക്ക് ഞായറാഴ്ച രാവിലെ 11-ന് തുടക്കമാവും. വിശിഷ്ടാതിഥികളെ ക്ഷേത്രതിരുമുറ്റത്തേക്ക് സ്വീകരിച്ച് ആനയിച്ചശേഷം 11.15-ന് തിരുമുറ്റത്തെ ആനക്കൊട്ടില്‍ ഗതാഗതവകുപ്പുമന്ത്രി കെ.ബി.ഗണേഷ്കുമാര് ഉദ്ഘാടനംചെയ്യും.
അവിട്ടം തിരുനാള്‍ ആദിത്യവര്‍മ, മന്ത്രി വീണാജോര്‍ജ്, ആന്റോ ആന്റണി എംപി, പ്രമോദ് നാരായണ്‍ എംഎല്‍എ എന്നിവര്‍ ഭഗവാന് ഇലയില്‍ വിഭവങ്ങള്‍ വിളമ്പും. തുടര്‍ന്ന്, പള്ളിയോട സേവാസംഘം നിര്‍മിച്ച 'വിസ്മയദര്‍ശനം' ഡോക്യുമെന്ററി, ക്ഷേത്രമുറ്റത്തെ വഞ്ചിപ്പാട്ട് സോപാനം പന്തലില്‍ പ്രമോദ് നാരായണ്‍ എംഎല്‍എ പ്രകാശനംചെയ്യും. ക്ഷേത്രത്തിലെ ഉച്ചപ്പൂജയ്ക്കുശേഷം വഴിപാട് വള്ളസ്സദ്യകള്‍ ഊട്ടുപുരകളില്‍ ആരംഭിക്കും. ആദ്യം ക്ഷേത്രക്കടവില്‍ എത്തുന്ന പള്ളിയോടത്തെ പള്ളിയോട സേവാസംഘം ഭാരവാഹികള്‍ വെറ്റില പുകയില നല്കി സ്വീകരിക്കും. 11.30-ന് പാഞ്ചജന്യം ഓഡിറ്റോറിയത്തില്‍ കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്ലിന്റെ പഞ്ചപാണ്ഡവ ക്ഷേത്രദര്ശനയാത്രയുടെ ഭാഗമായി നടത്തുന്ന വള്ളസ്സദ്യ മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ ഉദ്ഘാടനം ചെയ്യും. 10.30-ന് പഞ്ചപാണ്ഡവ ക്ഷേത്രദര്ശനസംഘം എത്തുന്ന കെഎസ്ആര്‍ടിസി ബസിനെയും ജീവനക്കാരേയും പ്രസിഡന്റ് കെ.വി.സാംബദേവന്‍, സെക്രട്ടറി പ്രസാദ് ആനന്ദഭവന് എന്നിവര്‍ ചേര്‍ന്ന് സ്വീകരിക്കും. ഓതറ, ളാക-ഇടയാറന്മുള, കോടിയാട്ടുകര, തെക്കേമുറി, പൂവത്തൂര്‍ പടിഞ്ഞാറ്, കോഴഞ്ചേരി, വെണ്‍പാല എന്നീ പള്ളിയോടങ്ങളാണ് ഞായറാഴ്ച വള്ളസ്സദ്യയില്‍ പങ്കെടുക്കുന്നത്.
52 കരനാഥന്മാരും, പള്ളിയോടപ്രതിനിധികളും, ദേവസ്വം ഭാരവാഹികള്‍, രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക നേതാക്കള്‍, ക്ഷണിക്കപ്പെട്ട അതിഥികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്ന് പബ്ലിസിറ്റി കണ്‍വീനര്‍ വിജയകുമാര്‍ ചുങ്കത്തില്‍ അറിയിച്ചു.
Content Highlights: aranmula vallasadya 2025
Published: 13 Jul 2025, 08:23 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented