ഒറ്റനോട്ടത്തിൽ കണ്ടാൽ കുട്ടനാട്, അകലെയല്ല അരികെയാണ് അകലാപ്പുഴ
പുറക്കാട് കിടഞ്ഞിക്കുന്നിന്റെ താഴ്വാരത്ത് പ്രകൃതി അനുഗ്രഹിച്ചുനൽകിയ വിസ്തൃതമായ കായൽപരപ്പാണ് അകലാപ്പുഴ. തെങ്ങിൻതോപ്പുകൾ നിറഞ്ഞ തുരുത്തുകളും കൈത്തോടുകളും കണ്ടൽ വനങ്ങളുടെ ജൈവവൈവിധ്യവും ഒത്തുവരുന്ന അകലാപ്പുഴ കുട്ടനാടിന്റെ ഒരു ചെറുപതിപ്പാണ്. ശാന്തമായതും വൃത്തിയും വെടിപ്പുമുള്ള ജലാശയമാണ് അകലാപ്പുഴ. നാഴികകളോളം നീളത്തിൽ ഒരേ ആഴവും പരപ്പും തീരങ്ങളിലൂടനീളം കേരവൃക്ഷങ്ങളും വിവിധതരം കണ്ടൽച്ചെടികളും ഇവിടെ ഇടതൂർന്ന് വളർന്ന് നിൽക്കുന്നു. അകലാപ്പുഴയും പുഴയ്ക്ക് മധ്യത്തിലെ തുരുത്തും വിനോദസഞ്ചാരികളെ ഏറെ ആകർഷിക്കുന്നതാണ്.
Content Highlights: Akalappuzha, Kozhikode, Backwater Tourism
Published: 06 Oct 2023, 10:16 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented